സ്വവര്‍ഗ വിവാഹം ഭരണഘടനാപരമാക്കാന്‍ പ്രസിഡന്റ്‌ ഒപ്പിട്ടു; നിയമപരമായ നടപടികള്‍ അന്തമഘട്ടത്തിലേയ്ക്ക്‌

ഡബ്ലിന്‍: സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനും, ഭരണഘടനാ പരമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി റഫറണ്ടത്തിന്റെ തീരുമാനത്തില്‍ പ്രസിഡന്റ്‌ മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ്‌ ഒപ്പിട്ടു. കഴിഞ്ഞ മെയില്‍ പാസായ സ്വവര്‍ഗ വിവാഹ റഫറണ്ടത്തിന്റെ ഭാഗമായ നടപടികളുടെ ഭാഗമായാണ്‌ ഇപ്പോള്‍ ഗവര്‍ണ്ണര്‍ നടപടിക്രമങ്ങളില്‍ ഒപ്പിട്ടിരിക്കുന്നത്‌. ഭരണഘടനയുടെ 34–ാം ഭേദഗതിയിലാണ്‌ ഇപ്പോള്‍ പ്രസിഡന്റ്‌ ഒപ്പിട്ടിരിക്കുന്നത്‌. മാര്യേജ്‌ ഇക്വാളിറ്റി ബില്‍ 2015 ആണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്‌.
പ്രസിഡന്റിന്റെ ഒപ്പോടു കൂടി റഫറണ്ടത്തില്‍ പാസായ ഭാഗം, ഭരണഘടനാ ഭേദഗതിയോടു കൂടി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്‌. ഇതോടെ വിവാഹം എന്നത്‌ രണ്ടു വ്യക്തികള്‍ തമ്മില്‍, സെക്‌സിന്റെ അടിസ്ഥാനത്തിലല്ലാതെ വിവാഹം കഴിക്കുന്നത്‌ രാജ്യത്ത്‌ ഇനി നിമയവിധേയമാകുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌. റഫറണ്ടത്തിന്റെ നിയമവിധേയമാക്കിയ നടപടിയെ നീതിന്യായ മന്ത്രി ഫ്രാന്‍സാ ഫിറ്റ്‌സ്‌ജെറാള്‍ഡ്‌ സ്വാഗതം ചെയ്‌തു.
സര്‍ക്കാര്‍ ഇനി മാര്യേജ്‌ ബില്‍ 2015 പാസാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു സര്‍ക്കാര്‍ വ്യക്താവ്‌ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതേ തുടര്‍ന്നു പുതുതായി പ്രഖ്യാപിക്കുന്ന നിയമ സംവിധാനത്തില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഡെയില്‍ ഇറൈന്‍ സെപ്‌റ്റംബറില്‍ ഇതേ ബില്‍പാസാക്കുമെന്നാണ്‌ സൂചന.

Top