പ്രസ്സ് ക്‌ളബ് ഫോമ ബന്ധം ഉലയരുത്

പി.പി ചെറിയാൻ

ഫോമയുമായുള്ള ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ നിസ്സഹകരണ തീരുമാനം ദശാബ്ധങ്ങളായ മുതിർന്ന നേതാക്കൾ മുൻ കൈയെടുത്ത് പടുത്തുയർത്തിയ ബന്ധതിന് വിള്ളലുണ്ടാക്കുമെന്ന് ഫോമ മുൻ ജനറൽ സെക്രട്ടറി ജോൺ വർഗ്ഗീസ് (സലീം )അഭിപ്രായപ്പെട്ടു. തെറ്റിദ്ധാരണകളുടെ പേരിൽ എന്തെകിലും തീരുമാനമെടുത്തിട്ടുണ്ടെകിൽ അത് പുന പരിശോധിക്കണം . കേരളത്തിലും അമേരിക്കയിലും പ്രസ്സ് ക്‌ളബ് ഫോമ ബന്ധത്തിൽ അസൂയാലുക്കളായ ചില തല്പര കക്ഷികൾക്ക് മുതലെടുപ്പ് നടത്തുവാൻ മാത്രമേ ഇത് ഉപകരിക്കൂ. അവർ ഇതിനോടകം തന്നെ മാളത്തിൽ നിന്ന് പുറത്ത് ചാടി തുടങ്ങിയത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ജോൺ റ്റൈറ്റസിന്റെ നേതൃത്വത്തിൽ ഫോമ കേരളത്തിൽ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾക്കും കേരള കണവൻഷനുമൊക്കെ ജനഹൃദയങ്ങളിലെത്തിച്ചതിൽ മുഖ്യ പങ്ക് വഹിച്ചത് അമേരിക്കയിലെ മലയാള മാധ്യമ കൂട്ടായ്മയാണ്. അതു പോലെ ലാസ് വേഗസ്സ് കൺവനഷന്റെ വിജയവും ഫോമപ്രസ്സ് ക്‌ളബ്ബ് സൌഹൃദത്തിന്റെ വിജയം കൂടിയാണ്. ഫോമയുടെ ഉത്തരവദിത്വപ്പെട്ട കമ്മറ്റികൾ എത്രയും പെട്ടെന്ന് ചർചച ചെയ്ത് വിഷയം പറഞ്ഞു തീർക്കണമെന്ന് വിനീതമായി അഭ്യറ്ത്ഥിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top