കത്തോലിക്കാ സഭ തകരുന്നു; വൈദീകന്റെ വെളിപ്പെടുത്തൽ

അമേരിക്കയിൽ കത്തോലിക്കാ സഭ തകർന്നു കൊണ്ടിരിക്കുന്നതായി വ്യക്തമാക്കികൊണ്ട് അമേരിക്കൻ വൈദീകന്റെ കുറിപ്പ് ലോക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമേരിക്കയിൽ സഭ നശിച്ചുകൊണ്ടിരിക്കുന്നു എന്നും ഇത് ആഗോള കത്തോലിക്കാ സഭയെ തന്നെ ബാധിക്കും എന്നും വെളിപ്പെടുത്തികൊണ്ടുള്ള ട്വിറ്റർ സന്ദേശം പുറത്തുവിട്ടത് മേരിലാന്‍ഡിലെ ഹില്‍ക്രസ്റ്റ് ഹൈറ്റ്സിലെ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിലെ പാസ്റ്ററല്‍ അഡ്മിനിസ്ട്രേറ്ററായ ഫാ. മാറ്റ് ഫിഷ് എന്ന വൈദിക എന്ന വൈദീകനാണ്‌.

അമേരിക്കന്‍ സഭയില്‍ ഉണ്ടാകുന്ന മാറ്റത്തിന്റെ പരിണത ഫലങ്ങള്‍ ആഗോള സഭയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കൻ കത്തോലിക്കാ സഭയിൽ ചില പൈശാചികമായ ശക്തികൾ വളരുന്നു.2005-ലെ ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് പോലെയാണ് ഇപ്പോള്‍ കത്തോലിക്കാ സഭയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഫാ. മാറ്റ്‌ പറയുന്നത്. അമേരിക്കയുടെ അടിസ്ഥാനമായ കത്തോലിക്കാ സംസ്കാരത്തെ ഇപ്പോഴത്തെ സംസ്കാരം നശിപ്പിച്ചതാണ് ഈ തകര്‍ച്ചയുടെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കത്തോലിക്കാ സഭ തകർന്നാൽ അമേരിക്കയുടെ അടിത്തറ തന്നെ ചിലപ്പോൾ തകരും എന്നും വൈദീകൻ മുന്നറിയിപ്പ് നല്കുന്നു. സാമ്പത്തികപ്രതിസന്ധിയും സഭ നേരിടുന്നുണ്ട്. കത്തോലിക്കാ സ്കൂളുകള്‍ അടക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കുന്നില്ല. കന്യാസ്ത്രീ മഠങ്ങൾ തുടച്ചു നീക്കപ്പെട്ടു,ഇങ്ങനെപോയാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലെ കത്തോലിക്കാ സഭക്ക് വിശ്വാസികളുടെ, കുറവ് നേരിടേണ്ടി വരുമെന്ന്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 40 വര്‍ഷത്തെ വിശ്വാസികളുടെ എണ്ണവും, ദിവ്യകര്‍മ്മങ്ങളുടെ എണ്ണവും, പരിശോധിച്ചാല്‍ താന്‍ പറഞ്ഞത് വ്യക്തമാകുമെന്നാണ് ഫാ. മാറ്റ്‌ പറയുന്നത്. ഈ രീതിയിൽ പോകാൻ ആകില്ലെന്നും കത്തോലിക്കാ സഭയിൽ മാറ്റങ്ങൾ കൊണ്ടുവരണം എന്നും ഈ വൈദീകൻ പറയുന്നു. അടി മുടി മാറാൻ കത്തോലിക്കാ സഭ തയ്യാറാകണം.

സമഗ്രമായ മാറ്റത്തിന് സഭ തയ്യാറാകുന്നില്ലെങ്കില്‍ കത്തോലിക്കാ സമുദായം ക്രമേണ അപ്രത്യക്ഷമാകും. ദൈവവിശ്വാസം അതിന്റെ പൂര്‍ണ്ണതയോടെ നിലനില്‍ക്കുന്ന പുതിയൊരു കത്തോലിക്കാ സംസ്കാരത്തിന്റെ ജനനവും പുരോഗതിയും അത്യാവശ്യമായിരിക്കുന്നു. കത്തോലിക്കാ സംസ്കാരത്തിന്റെ ഒരു നവോത്ഥാനമാണ് ഇപ്പോള്‍ ആവശ്യമെന്നാണ് ഫാ. മാറ്റ്‌ നിര്‍ദ്ദേശിക്കുന്നത്. എന്തായാലും ഫാ മാറ്റ് ഫിഷിന്റെ വാക്കുകള്‍ അമേരിക്കയിലെ കത്തോലിക്കര്‍ക്ക് ഇടയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്.

Top