ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ജൂൺ 28 നു യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും

സ്വന്തം ലേഖകൻ

വാഷിങ്ടൺ: ജൂൺ എട്ടിനു ചേരുന്ന യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിസംബോധന ചെയ്യുമെന്നു ഹൗസ് സ്പീക്കർ പോൾ റയൻ വാഷിങ്ടണിൽ നടന്ന ഒരു പ്രസ്താവനയിൽ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Narendra-Modi
2005 നു ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ കോൺഗ്രസിലേയ്ക്കു ക്ഷണിക്കുന്നത്. ജനാധിപത്യ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമായ ഇന്ത്യുമായി ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പരസ്പരം സഹകരണം വർധിപ്പിക്കുന്നതിനുമായാണ് സംഗമം സംഘടിപ്പിക്കുന്നതെന്നു പോൾ റയൻ പറഞ്ഞു. പോൾ റയൻ ചുമതലയേറ്റെടുത്ത ശേഷം 2015 സെപ്റ്റംബറിനു ശേഷം ആദയമായാണ് ഒരു വിദേശ രാഷ്ട്രതലവൻ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.

modi3

obama modi

ryan
ഒബാമ നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ തയ്യാറാക്കി വരുന്നതേയുള്ളൂ എന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. 2014 സെപ്റ്റംബറിൽ മോഡിവൈറ്റ് ഹൗസിലും 2015 ജനുവരിയിൽ ഒബാമ ഇന്ത്യയിലും സന്ദർശനം നടത്തിയിരുന്നു. നരേന്ദ്രമോദി 2002 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഉണ്ടായ മുസ്ലീം വിരുദ്ധ കലാപത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം മോഡിയ്ക്കാണെന്നാരോപിച്ചു അമേരിക്ക സന്ദർശിക്കുന്നതിനുള്ള വിസ നിഷേധിച്ചിരുന്ന.ു മോഡിയുടെ അമേരിക്കൻ സന്ദർശനത്തെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ ഇദ് റോയ്‌സ് സ്വാഗതം ചെയ്തു.

Top