ആറ് നിലകളായി ഒരുക്കിയ കേക്ക്; വാളുകൊണ്ട് വെട്ടിമുറിച്ച് പ്രിയങ്കയും നിക്കും

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനസുമായുള്ള വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ആഘോഷങ്ങളുടെ ആരവങ്ങള്‍ തീര്‍ന്നിട്ടില്ല. വിവാഹത്തിന്റെ പേരില്‍ അത്യാഢംബരമാണ് നടക്കുന്നതെന്ന് വിമര്‍ശനം ഉയരുമ്പോളും ഇവര്‍ പങ്കുവക്കുന്ന വിവാഹ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്. വിവാഹഘോഷങ്ങളുടെ ഭാഗമായി 18 അടി ഉയരത്തിലുള്ള കേക്ക് മുറിക്കുന്ന ദമ്പതികളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ആറു നിലകളായി ഒരുക്കിയ കേക്ക് മുറിക്കുന്ന പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. കുവൈറ്റ്, ദുബായ് എന്നിവിടങ്ങളില്‍ നിന്നെത്തിയ പാചക വിദഗ്ധരാണ് കേക്ക് തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ പ്രിയങ്കയും നിക്കും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാളുകൊണ്ടാണ് ദമ്പതികള്‍ മുറിക്കുന്നത്. കേക്ക് മുറി ചടങ്ങിനെതിരെയും വിമര്‍ശനവും ട്രോളും തകൃതിയായി നടക്കുന്നുണ്ട്. കാലികളെ അറക്കുന്നതു പോലെ തോന്നുന്നു കേക്ക് മുറിക്കുന്നതു കണ്ടാല്‍ എന്നാണ് ചിലര്‍ ചിത്രത്തോട് പ്രതികരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് കേക്ക് മുറിക്കല്‍ ചടങ്ങല്ലെന്നും കേക്കിനെ കൊല്ലല്‍ ചടങ്ങാണെന്നും പറഞ്ഞ് പരിഹസിക്കുന്നുണ്ട് മറ്റു ചിലര്‍. വാടകയ്ക്കു താമസിക്കാനായി ഈ കേക്ക് ബുക്ക് ചെയ്യാനാവുമോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടതെങ്കില്‍ ബാക്കിയുള്ള കേക്കിന്റെ ഒരു കഷ്ണമാണു മറ്റു ചിലര്‍ക്കു വേണ്ടത്.

Top