മെൽബൺ: വീടുവാങ്ങാൻ താത്പര്യപ്പെടുന്നവർക്ക് സഹായകമാകുന്ന വിധത്തിൽ സൗജന്യ മാപ്പിങ് ടൂൾ. കുറ്റകൃത്യ നിരക്കുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതാണ് ഇത്. ഓർഡൻസ് സർവെ അയർലൻഡ് ആണ് പുതിയ മാപ്പിങ് ടൂൾ ആരംഭിച്ചിരിക്കുന്നത്.കുറ്റകൃത്യ നിരക്ക് സംബന്ധിച്ച വിവരങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുകയെന്നതാണ് ഉദ്ദേശം. വിവിധ സർക്കാർസ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് മാപ് തയ്യാറാക്കുന്നത്. ജിയോ ഹൈവ് ഉപയോഗിക്കുന്ന വിവരങ്ങൾ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, പ്രാദേശിക ഭരണകൂടങ്ങൾ, ഓഫീസ് ഓഫ് പബ്ലിക് വർക്ക്‌സ്, നാഷണൽ ട്രാൻസ് പോർട്ട് അതോറിറ്റി, എൺവിയോൺമെൻറൽ പ്രോട്ടക്ഷൻ ഏജൻസി എന്നിവിടങ്ങളിൽ നിന്നുള്ളതാണ്. മൊബൈൽ, ടാബ് ലറ്റ്, ഡെസ്‌ക് ടോപ് എന്നിവ ഉപയോഗിച്ച് മാപ് നോക്കാനാവുന്നതാണ്. ഇവ ഉപയോഗിച്ച് മാപ് സേവ് ചെയ്യുന്നതിനും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിനും കഴിയും.
ജിയോഹൈവ് ഉപയോഗിച്ച് വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകാനും കഴിയും. ഓരോ മേഖലയിലേയും ജീവിതത്തെ ബാധിക്കുന്ന ഘടകങ്ങൾ വിശദമായി മനസിലാക്കാൻ കഴിയും. ഔദ്യോഗിക വിവരങ്ങൾ നൽകുന്നത് പ്രദേശത്തെകുറിച്ച് മനസിലാക്കാൻ സഹായിക്കുമെന്ന് ഒഎസ്‌ഐ ചീഫ് എക്‌സിക്യൂട്ടീവ് കോളിൻ ബ്രേ പറയുന്നു. ഒഎസ്‌ഐ സ്റ്റോറി മാപുകളും തയ്യാറാക്കുന്നുണ്ട്. പ്രോപ്പർട്ടി വിൽപ്പനയെ അടിസ്ഥാനപ്പെടുത്തിയാണിത്. സ്‌കൂൾ, ആശുപത്രികൾ, ഗതാഗതമാർഗങ്ങൾ, തടങ്ങിയവയ ഇതിൽ നിന്ന് വ്യക്തമാകും. ഇത് കൂടാതെ പ്രദേശത്തെകുറിച്ചുള്ള വിവരങ്ങളും പ്രോപ്പർട്ടികളുടെ കാലപ്പഴക്കം സംബന്ധിച്ച് വിവരങ്ങളും നൽകും.
ഡോഗ് കൺട്രോൾ ഇൻഫർമേഷൻ മാപിൽ നിന്ന് രാജ്യത്തെ നായകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായവയുടെ അന്തരം തുടങ്ങിയ വിവരങ്ങൾ അറിയാനാകും. വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യാത്തതിലൂടെ 4.5 മില്യൺ യൂറോയുടെ നഷ്ടം ലൈസൻസിങ് ഫീ ഇനത്തിൽ നഷ്ടമാകുന്നതായാണ് ഒഎസ്‌ഐ കണക്കാക്കുന്നത്.