ഡബ്ലിന്‍: മാനസിക രോഗവിദഗ്ധനെതിരായി മാനസികാരോഗ്യ പ്രശ്‌നമുള്ള രോഗി നല്‍കിയ പരാതി അന്വേഷിക്കാന്‍ മൂന്നു വര്‍ഷം വൈകിയതില്‍ എച്ചഎസ്ഇ രോഗിയോടു മാപ്പു പറഞ്ഞു. സ്ത്രീയായ രോഗിയെ ചികിത്സിക്കുന്നതിനിടെ മാനിസികാരോഗ്യ വിദഗ്ധര്‍ പരിധിവിട്ടു പെരുമാറി എന്ന പരാതിയിലാണ് എച്ചഎസ്ഇ നടപടിയെടുക്കാന്‍ വൈകിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പരാതിയിലാണ് ഇപ്പോള്‍ അധികൃതര്‍ നടപടിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍, മാനസികാരോഗ്യ വിദഗ്ധര്‍ ലൈംഗിക ചിന്തയോടെയല്ല പരിധിവിട്ടു പെരുമാറിയിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഇദ്ദേഹം പരിധിവിട്ടതെന്നും ഇതാണ് പ്രശ്‌നത്തിനും പരാതിക്കും ഇടയാക്കിയിരിക്കുന്നതെന്നുമാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍്ട്ട് രോഗിക്കു നല്‍കാന്‍ എച്ച്എസ്ഇ തയ്യാറായാത്. ഇതും രോഗിയുടെ അഭിഭാഷകന്‍ കേസുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന ഭീഷണി മുഴക്കിയതിന്റെ അടിസ്ഥാനത്തിലാണെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറു വര്‍ഷത്തിലേറെയായി രോഗിയെ ചികിത്സിക്കുന്ന സൈക്യാട്രിസ്റ്റ് തന്റെ മരുന്നും, ചികിത്സയും സംബന്ധിച്ചുള്ള രേഖകളൊന്നും കൃത്യമായി സൂക്ഷിച്ചിരുന്നില്ലെന്നാണ് ഇ്‌പ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സൈക്യാട്രിസ്റ്റിനു ചികിത്സ സംബന്ധിച്ചുള്ള കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലും ഇവര്‍ സംശയം ഉയര്‍ത്തുന്നുണ്ട്. 2013 ജനുവരിയിലാണ് സൈ്ക്യാട്രിസ്റ്റിനെതിരായ 27 ഇ പരാതികളുമായി രോഗി എച്ച്എസ്ഇയെ സമീപിച്ചത്. തന്നെയും സൈക്യാട്രിസ്റ്റിനെയും ഉള്‍പ്പെടുത്തിയുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു ഇതില്‍ നിന്നും ഉയര്‍ന്നിരുന്നതെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.