രാജ്യത്തെ 126 പബുകൾ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി സംശയം; പരിശോധനയ്ക്കായി ഗാർഡായി സംഘം

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ 14 പബ്ബുകൾ കൊവിഡ് 19 നിയന്ത്രണങ്ങൾ ലംഘിച്ചതായി കണ്ടെത്തൽ. ആഗസ്റ്റ് നാലിനും ഒൻപതിനും ഇടയിൽ ഗാർഡായി അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ചുള്ള കണ്ടെത്തലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് മുഴുവനായി നടത്തിയ പരിശോധനയിൽ ഏതാണ്ട് 126 പബ്ബുകൾ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കൊവിഡ് നിയന്ത്രണങ്ങളുമായി ഭാഗമായി ഗാർഡാ സിയോച്ചിൻ പൊതു ആരോഗ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഈ കൊവിഡ് നിയന്ത്രണങ്ങൾ ആളുകൾ പാലിക്കുന്നുണ്ടോ എന്ന പരിശോധന നടത്തുന്നത്.

ഒൻപത് യൂറോ വിലവരുന്ന ഭക്ഷണമില്ലാതെ മദ്യം വിളമ്പുന്നില്ലെന്ന നിർദേശവും കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നതും പ്രധാനമായും പരിശോധിക്കുന്നുണ്ട്. പബ്ബിൽ എത്തുന്ന ഒരു ഉപഭോക്താവും 105 മിനിറ്റിൽ കൂടുതൽ ഇവിടെ ഇരിക്കരുതെന്നാണ് ചട്ടം. ഈ ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്നും ഗാർഡായി ഇൻവെസ്റ്റിഗേഷൻ സംഘം പരിശോധിക്കുന്നുണ്ട്.

14 തവണയാണ് ഗാർഡായി നടത്തിയ പരിശോധനയിൽ രാജ്യത്തെ പബ്ലുകളിൽ അഞ്ചു ദിവസത്തിനിടെ കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം കണ്ടെത്തിയിരിക്കുന്നത്. മദ്യത്തിനൊപ്പം ഭക്ഷണം നൽകുന്നില്ലെന്നതാണ് മിക്ക കേസുകളിലും കണ്ടെത്തിയിരിക്കുന്ന പ്രധാന കുറ്റം.

ഓരോ കേസിലും നിയമനടപടി സ്വീകരിക്കാനായി ഫയലുകൾ ഡയറക്ടർ ഓപ് പബ്ലിക്ക് പ്രോസിക്യൂട്ടർക്കു ഗാർഡായി സംഘം അയച്ചു നൽകിയിട്ടുണ്ട്. കിൽഡെയർ, ലയോസ്, ഓഫാലി എന്നിവിടങ്ങളിലും ഗാർഡായുടെ പരിധിയിൽ വരുന്ന വിവിധ സ്ഥലങ്ങളിലായി 374 ചെക്ക് പോയിന്റുകളും ഗാർഡായി സംഘം തുറന്നിട്ടുണ്ട്.

Top