സ്വന്തം ലേഖകൻ
ഡബ്ലി്ൻ: പൊതുഗതാഗത സംവിധാനത്തെ ഉപയോഗിച്ചു യാത്ര ചെയ്യുന്ന ആളുകൾ യൂറോപ്പിൽ ഏറ്റവും കുറവ് ഡബ്ലിനിലെന്നു റിപ്പോർട്ടുകൾ. രാജ്യത്തെ ജനങ്ങളിൽ ഏറിയ പങ്കും പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യാൻ മടിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ പബ്ലിക് ബസ്സുകളിൽ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം ഏറെക്കുറവാണ് അയർലൻഡിലെന്നാണ് റിപ്പോർട്ടുകൾ. വെറും 8 ശതമാനത്തോളംപേർ മാത്രമാണ് പബ്ലിക് ട്രാൻസ്‌പോർട്ട് സർവ്വീസുകൾ യാത്രാ സൗകര്യത്തിനായി അയർലണ്ടിൽ ഉപയോഗപ്പെടുത്തുന്നുള്ളൂവെന്നാണ് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഐറിഷ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. 3 ശതമാനം മാത്രം ആളുകൾ ബസ്സ് യാത്രാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സൈപ്രസാണ് ഒന്നാം സ്ഥാനത്തുള്ളത്. മറ്റേതൊരു ഇയു രാജ്യത്തെ അപേക്ഷിച്ചും സ്വന്തം കാറുകൾ യാത്രാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ ഏറ്റവും കൂടുതൽ ഐറിഷുകാരാണെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നുണ്ട്.എന്നാൽ അതും സൈപ്രസിനു ശേഷം മാത്രമാണ്. സർവ്വേയോട് പ്രതികരിച്ചവരിൽ 68ശതമാനത്തോളം ഐറിഷുകാരും ദിനവും തങ്ങളുടെ കാർ ഉപയോഗിക്കുന്നവരാണ്. 85ശതമാനത്തോളം സൈപ്രസുകരാണ് ദിനവും സ്വന്തം കാറുകൾ ഉപയോഗിക്കുന്നത്.28 ഇയു രാജ്യങ്ങളിലും മൊത്തത്തിലുള്ള കണക്കുകൾ എടുക്കുമ്പോൾ 50ശതമാനത്തോളം പേരും നിത്യേനെ സ്വന്തം വാഹനം ഉപയോഗിക്കുന്നതായാണ് കാണിക്കുന്നത്. എന്നാൽ പ്രതികരിച്ചവരിൽ 50ശതമാനംപേരും പറഞ്ഞത് മറ്റു സിറ്റികളിലേക്ക് സഞ്ചരിക്കാൻ ചിലവ് വച്ച് നോക്കിയാൽ പബ്ലിക് ട്രാൻസ്‌പോർട്ടാണ് മെച്ചമെന്നാണ്. യൂറോബാരോമീറ്റർ പ്രസിദ്ധീകരിച്ച സർവ്വേറിപ്പോർട്ടുകൾ പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനത്തോടുള്ള ജനങ്ങളുടെ പൊതു വികാരത്തെയാണ് കാണിക്കുന്നത്. റോഡിലെ തിരക്കുകൾ പ്രശ്‌നമായി പറഞ്ഞിരിക്കുന്നത് 45ശതമാനം ആളുകളാണ്. 41ശതമാനത്തോളംപേർക്ക് യാത്രാക്കൂലിയാണ് പ്രശ്‌നം. ഐറിഷുകാരെല്ലാം തന്നെ ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ ശുഭാപ്തിവിശ്വാസക്കാരാണ്. ഭാവിയിൽ സിറ്റിയിലെ ട്രാഫിക് സൗകര്യങ്ങൾ മെച്ചപ്പെടുമെന്നാണ് 40ശതമാനത്തോളം പേരും വിശ്വസിക്കുന്നത്.
ഇയു ശരാശരിയായ 24ശതമാനത്തെ അപേക്ഷിച്ച് ഇത് കൂടുതലുമാണ്. 29ശതമാനത്തോളംപേരും ട്രാഫിക് മോശമാകുമെന്ന അഭിപ്രായമുള്ളവരുമാണ്.