ദുരിതാശ്വാസ നിധിയിലേക്ക് ഖത്തറിലെ ജീവകാരുണ്യ സംഘടനയായ ഐസിബിഎഫ് 10 കോടി സമാഹരിക്കും

കേരളത്തിലെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഖത്തറിലെ ജീവകാരുണ്യ സംഘടനയായ ഐസിബിഎഫ് പത്ത് കോടി സമാഹരിക്കും. ഖത്തറിലെ വിവിധ സംഘടനകളുടെയും വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരിക്കും ധനസമാഹരണം. ഇതിനായി വിവിധ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.

പ്രളയെക്കെടുതിയില്‍ എല്ലാം നഷ്ടമായവര്‍ക്ക് സാന്ത്വനമേകാന്‍ പത്തു കോടി രൂപാ ധനസമാഹരണം നടത്താനാണ് ഐസിബിഎഫ് ഖത്തറിന്റെ തീരുമാനം. പ്രത്യേക സമിതിയെ രൂപീകരിച്ചാണ് ധനസമാഹരണം നടത്തുന്നത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്റെ നിര്‍ദേശമനുസരിച്ചായിരിക്കും സമിതിയുടെ പ്രവര്‍ത്തനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി രണ്ട് കോടി സമാഹരിക്കും. ഖത്തറിലെ ഇന്ത്യക്കാരുടെ വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ വിവിധ പ്രവാസി കൂട്ടായ്മകള്‍ വാണിജ്യ പ്രമുഖര്‍ തുടങ്ങിയവരില്‍ നിന്നും പണം സമാഹരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി്കകായിരിക്കും സമാഹരിച്ച ഫണ്ട് കൈമാറുകയെന്നും ഐസിബിഎഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐസിബിഎഫ് പ്രസിഡന്‍റ് ഡേവിസ് എടകുളത്തൂര്‍ ചെയര്‍മാനും ഐബിപിഎന്‍ പ്രസിഡന്‍റ് കെഎം വര്‍ഗീസ് വൈസ് ചെയര്‍മാനുമായ സമിതിയായിരിക്കും ധനസമാഹരണത്തിന് നേതത്വം നല്‍കുക. നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ സി.വി റപ്പായി ഐസിബിഎഫ് വൈസ് പ്രസിഡന്‍റ് പി.എന്‍ ബാബുരാജന്‍ ഡോ മോഹന്‍ തോമസ് ഐസിസി ജനറല്‍ സെക്ടട്ടറി ജൂട്ടാസ് പോള്‍ കേരളാ ബിസിനസ് ഫോറം പ്രസിഡന്‍റ് അബ്ദുള്ള തെരുവത്ത് രവി ഷെട്ടി ഡോ ജോയല്‍, മഹേഷ് ഗൌഡ ഉഷസ് ആന്‍ഡ്രൂസ് എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി.

പ്രളയ ദുരിതാശ്വാസ പദ്ധതിയില്‍ സംഭാവനകള്‍ നല്‍കാന്‍ ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ സമൂഹവും മുന്നോട്ടുവരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ധനസമാഹരണത്തിനായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റരില്‍ ഐസിബിഎഫ് ഡസ്ക് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന ഐസിബിഎഫ് ഡസ്കിലും സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ബന്ധപ്പെടാം. സെപ്തംബര്‍ മുപ്പതോടെ ധനസമാഹരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

Top