ഖത്തറില്‍ സ്വദേശി വല്‍ക്കരണം ശക്തമാക്കാനുള്ള നിയമത്തിന് പച്ചക്കൊടി; സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ വിദേശികള്‍ക്ക് സ്ഥിരനിയമനമില്ല; പൗരന്‍മാര്‍ക്ക് മുന്‍ഗണന

ദോഹ: പ്രവാസി മലയാളികളെ ഞെട്ടിച്ച് ഖത്തറില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാനുള്ള നിയമത്തിന് അംഗീകാരം നല്‍കി. ഇതോടെ സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സ്വദേശികള്‍ക്കായിരിക്കും പ്രഥമ പരിഗണന. സ്വദേശികളല്ലാത്തവരെ സര്‍ക്കാര്‍ മേഖലയില്‍ നിയമിക്കുകയാണെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ മുന്‍ഗണനാ ക്രമം വിശദീകരിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമം. ഇതനുസരിച്ച് ഖത്തരി പൗരന്മാര്‍ കഴിഞ്ഞാല്‍ സ്വദേശികളല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ച ഖത്തരി സ്ത്രീകളുടെയും വിദേശി വനിതകളെ വിവാഹം ചെയ്ത ഖത്തരി പുരുഷന്‍മാരുടെയും കുട്ടികള്‍ക്കായിരിക്കും വിവിധ തസ്തികകളില്‍ മുന്‍ഗണന ലഭിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ക്ക് ശേഷം ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അതിനുശേഷം അറബ് വംശജര്‍ക്കുമായിരിക്കും ഉയര്‍ന്ന പരിഗണന ലഭിക്കുക. അതേസമയം ഭരണ നിര്‍വഹണ വിഭാഗത്തിലെയും നീതിന്യായ വകുപ്പിലെയും ഖത്തര്‍ പെട്രോളിയത്തിലെയും ജീവനക്കാരെ പുതിയ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുമേഖലാ ജോലികളെ മുന്‍ഗണനാ ക്രമത്തില്‍ ഇനം തിരിക്കുന്ന ചുമതല ഭരണ നിര്‍വഹണ – തൊഴില്‍ സാമൂഹ്യ കാര്യ മന്ത്രാലയത്തിനായിരിക്കും. ഇതിനായി മാര്‍ഗ നിര്‍ദേശ പുസ്തകം തയാറാക്കും.

ഓരോ സര്‍ക്കാര്‍ സ്ഥാപനവും വിവിധ തസ്തികകളിലേക്ക് ആവശ്യമായ തൊഴിലാളികളെ കുറിച്ചുള്ള വിശദശാംശങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള തൊഴില്‍ ഘടനയ്ക്ക് രൂപം നല്‍കണമെന്നും പുതിയ നിയമത്തില്‍ നിര്‍ദേശിക്കുന്നു. ഇതിനു തൊഴില്‍ മന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ നിയമനങ്ങള്‍ നടത്താന്‍ കഴിയൂ.

Top