ഖത്തർ : ഖത്തർ നാഷണൽ ഡേ യോട് അനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചു ഏഷ്യൻ ടൗണിൽ വെച്ചു നടന്ന ആഘോഷ പരിപാടികളിൽ ഇൻകാസ് ഖത്തർ സജീവ സാന്നിധ്യമറിയിച്ചു. പ്രസിഡന്റ് ശ്രീ. സമീർ ഏറാമലയുടെ നേതൃത്വത്തിൽ പങ്കെടുത്ത ഇൻകാസ് ഖത്തർ പ്രവർത്തക സാന്നിധ്യം കൊണ്ടും അവതരണ മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. ആഘോഷങ്ങളുടെ തുടക്കമെന്നോണം നടന്ന പരേഡിൽ സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറിൽ പരം ഇൻകാസ് പ്രവർത്തകരുടെ പങ്കാളിത്തമുണ്ടായിരുന്നു.
ഇൻകാസ് ഖത്തർ ലോഗോയുള്ള ടി ഷർട്ട്, ഖത്തർ ഫ്ലാഗിന്റെ നിറത്തിലുളള ഷാൾ, ക്യാപ് എന്നിവ അണിഞ്ഞു, ഇന്ത്യയുടേയും ഖത്തറിന്റേയും ദേശീയ പതാകയേന്തിയ പ്രവർത്തകർ, ഖത്തറിനെ പ്രകീർത്തിച്ചു കൊണ്ടുള്ള വിവിധ പ്ളേ കാർഡുകൾ, കുട്ടികളുടെ ദഫ്, കോൽക്കളി, ചെണ്ടമേളം തുടങ്ങിയവ പരേഡിന്റെ ആകർഷണങ്ങളായിരുന്നു. തുടർന്ന് ഗ്രൂപ്പ് ഡാൻസ്, സോളോ സോങ് വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. അന്നം തരുന്ന നാടിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കിട്ടിയ അവസരത്തിൽ ഏറെ സന്തോഷവാന്മാരായിരുന്നു ഇൻകാസ് പ്രവർത്തകർ.
ഇൻകാസ് ജനറൽ സിക്രട്ടറി നെബു പി ജോയ്, നേതാക്കന്മാരായ കെ കെ ഉസ്‌മാൻ, സിദ്ദിഖ് പുറായിൽ, ജോൺ ഗിൽബെർട്, മുഹമ്മദലി പൊന്നാനി, സുരേഷ് കരിയാട്, അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, വിപിൻ മേപ്പയ്യൂർ, ഹാഫിസ് മുഹമ്മദ്, , മനോജ് കൂടൽ, സിറാജ് പാലൂർ,ഫാസിൽ വടക്കേക്കാട്ട്, ഈണം മുസ്തഫ,അഷറഫ് വടകര, മജീദ്, വിവിധ ജില്ലാ കമ്മിറ്റി നേതാക്കന്മാർ,ഭാരവാഹികൾ എന്നിവർ ചേർന്ന് ആഘോഷ പരിപാടികൾക്ക് നേതൃത്വം നല്‌കി.