ഖത്തറില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ .തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കുന്നു

ഖത്തര്‍ :ഖത്തറില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ നാളെമുതല്‍ എത്തുന്നു.തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കുന്നതടക്കമുള്ള പുതിയ തൊഴില്‍ നിയമമാണ് നാളെ പ്രാബല്യത്തില്‍ വരുന്നത് . പ്രവാസി തൊഴിലാളികളെ ബാധിക്കുന്ന നിര്‍ണ്ണായക മാറ്റങ്ങളോട് കൂടിയാണ് ഖത്തറില്‍ പുതിയ തൊഴില്‍ നിയമം നാളെ പ്രാബല്യത്തില്‍ വരിക.

എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച പരാതി കേള്‍ക്കുന്നതിന് എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റിക്കും ആഭ്യന്തരവകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. പുതിയ വിസക്ക് തൊഴില്‍ കരാര്‍ നിര്‍ബന്ധമാണ്. കരാറിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളുടെ ശമ്ബളം അടക്കമുള്ളവ നിശ്ചയിക്കുക. കരാര്‍ പ്രകാരമുള്ള കാലാവധി തീരുമ്പോള്‍ ജോലി മാറാന്‍ തൊഴിലാളികള്‍ക്ക് കഴിയും. തൊഴിലുടമയുടെ അനുമതി ഉണ്ടെങ്കില്‍ കരാര്‍ കാലവധിക്കും മുന്‍പും ജോലിമാറ്റം സാധ്യമാണ്.qatar-king

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച തൊഴിലാളികളുടെ പരാതി കേള്‍ക്കാന്‍ പ്രത്യേകസമിതിക്ക് രൂപം നല്‍കിയതാണ് മറ്റൊരു സുപ്രധാനമാറ്റം. തൊഴിലുടമ എക്സ്റ്റിപെര്‍മിറ്റിനുള്ള അപേക്ഷ നിരസിച്ചാല്‍ തൊഴിലാളിക്ക് ഈ സമിതിയെ സമീപിക്കാവുന്നതാണ്. തുടര്‍ന്ന് സിമിതി തൊഴിലുടമയോട് വിശദീകരണം തേടും. തൊഴിലുടമയുടെ വിശദീകരണം തൃപ്തികരമാണെങ്കില്‍ അപേക്ഷിക്കുന്ന ആള്‍ക്ക് സമിതി എക്‌സിറ്റ് പെര്‍മിറ്റ് നല്‍കും. കേസുകള്‍ ഇല്ലാത്തവര്‍ക്ക് മാത്രമെ സമിതി ഇത്തരത്തില്‍ എക്‌സിറ്റ് നല്‍കുകയുള്ളു. ഞായറാഴ്ച്ച മുതല്‍ വ്യാഴാഴ്ച്ച വരെയാണ് എക്‌സിറ്റ്‌പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റിയുടെ പ്രവര്‍ത്തനം.

Top