ഖത്തര്‍ :മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത…! ആയിരക്കണക്കിന് ഒഴിവുകളിലേക്ക് ചരിത്ര റിക്രൂട്ട്‌മെന്റിനൊരുങ്ങി ഖത്തര്‍.ഒഴിവുകള്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ .പ്രവാസലോകത്തെ ജോലി ഒഴിവുകള്‍ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന മലയാളി നഴ്‌സുമാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഖത്തറിലെ രണ്ടായിരത്തഞ്ഞൂറിലധികം വരുന്ന നഴ്‌സിങ് ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുകയാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. ചരിത്രത്തില്‍ വച്ച് ഏറ്റവും വലിയ റിക്രൂട്ട്‌മെന്റിനാണ് രാജ്യം ഒരുങ്ങുന്നത്. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്കാണ് പുതിയ നിയമനങ്ങള്‍. മലയാളി നഴ്സുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖാന്തരം അപേക്ഷിക്കാവുന്നതാണ്.
കടുത്ത തൊഴില്‍ പ്രതിസന്ധി തുടരുന്നതിനിടെയിലും ഖത്തറില്‍ രണ്ടായിരത്തിലധികം ഒഴിവുകള്‍ പ്രഖ്യാപിക്കുന്നത് ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള നഴ്‌സുമാര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. അതേസമയം ഇത്രയുമധികം ആളുകളെ ഒന്നിച്ച് നിയമിക്കുന്നത് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്.</പ്>
<പ്>2690 ഒഴിവുകളിലേക്കാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം നിയമനം നടത്തുന്നത്. ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലായി ഈ വര്‍ഷം അവസാനത്തോടുകൂടി നിയമനം നടത്താനാണ് മന്ത്രാലയത്തിന്റെ പദ്ധതി. സ്വദേശികളെ കൂടാതെ വിദേശികള്‍ക്കും പുതിയ തസ്തികകളില്‍ നിയമനം നല്‍കും. എന്നാല്‍ ക്ലിനിക്കല്‍ വിഭാഗത്തിലേക്ക് മാത്രമാണ് വിദേശികള്‍ക്ക് അവസരം.അഡ്മിനിസ്ട്രേഷന്‍ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ഖത്തര്‍ സ്വദേശികള്‍ക്ക് മാത്രമായിരിക്കും നിയമനം. തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്ന് ഈ ഒഴിവുകള്‍ നികത്താനുള്ള ശ്രമിത്തിലാണെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്. പതിനയ്യായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ ഇതിനകം തന്നെ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്