ഖത്തറില്‍ ഇനി ചുവപ്പ് സിഗ്‌നല്‍ ലംഘിക്കുന്നവര്‍ കടുത്ത നിയമ നടപടികള്‍ നേരടേണ്ടി വരും; മുന്നറിയിപ്പുമായി ഖത്തര്‍ ഗതാഗത വകുപ്പ്

ഖത്തറില്‍ ഇനി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കടുത്ത നിയമ നടപടികള്‍ നേരടേണ്ടി വരും. നിയമലംഘനങ്ങള്‍ കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ശിക്ഷയും പിഴ സംഖ്യയും വര്‍ധിപ്പിച്ചിരിക്കുന്നത്. ഇനി മുതല്‍ ട്രാഫിക്കിലെ ചുവപ്പ് സിഗ്‌നല്‍ ലംഘിക്കുന്നവരില്‍ നിന്ന് 6000 റിയാല്‍ പിഴ ഈടാക്കും. ലംഘനങ്ങള്‍ കൂടുന്ന മുറയ്ക്ക് ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനമുണ്ട്.

ഗതാഗത വകുപ്പിന്റെ അപകടരഹിത വേനല്‍ക്കാലം കാമ്പയിനിന്റെ ഭാഗമായാണ് പുതിയ ഉത്തരവുകള്‍. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും മുന്നറിയിപ്പായി ഏഴ് പോയിന്റ് നല്‍കുകയും ചെയ്യും. ഈ പോയിന്റ് കൂടുന്നതിനനുസരിച്ച് ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചുവപ്പ് സിഗ്‌നല്‍ തെളിഞ്ഞു കിടക്കുമ്പോള്‍ വാഹനം ഓടിച്ചു പോകുന്നത് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചത്. കാല്‍നടക്കാരുടെയും വാഹനത്തിലുള്ളവരുടെയും സുരക്ഷ കണക്കിലെടുത്ത് ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്ന് ഗതാഗത വകുപ്പ് ജനറല്‍ ഡയറക്ട്രേറ്റ് അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ച് വകുപ്പിന്റെ ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിവര ബോധവല്‍കരണ വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഥി അല്‍ ഹജ്രി സംസാരിച്ചു.

Top