ഏതൊക്കെ മരുന്നുകള്‍ ? മരുന്നുമായി ഖത്തറിലെത്തുന്ന പ്രവാസികള്‍ ഡോക്ടറുടെ കുറിപ്പടികരുതിയില്ലെങ്കില്‍ അകത്താകാം. ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി

ദോഹ: മരുന്നുകളുമായി ദോഹയിലേക്കെത്തുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി കസ്റ്റംസ്. മരുന്നുമായി എത്തുന്നവര്‍ ഡോക്ടറുടെ കുറിപ്പടി കരുതണമെന്നും അല്ലാത്ത പക്ഷം വിമാനത്താവളത്തിലെത്തിക്കുന്ന മരുന്നുകള്‍ പിടിച്ചെടുക്കുമെന്നുമാണ് മുന്നറിയിപ്പ്. നിരോധിക്കപ്പെട്ട മരുന്നുകളും ലഹരി വസ്തുക്കളും രാജ്യത്ത് എത്തുന്നത് തടയാനുള്ള കസ്റ്റംസിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം.ഇതിന്റെ ഭാഗമായി യാത്രക്കാരുടെ പക്കലുള്ള മരുന്നുകള്‍ പരിശോധിക്കാന്‍ അബു സംറയിലെ അതിര്‍ത്തി ചെക് പോസ്റ്റിലും വിമാനത്താവളത്തിലുമെല്ലാം കസ്റ്റംസിനെ സഹായിക്കാന്‍ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്qatar14
നിരോധിത മരുന്നുകളും ലഹരി വസ്തുക്കളും രാജ്യത്തെത്തുന്നത് തടയാന്‍ ആരോഗ്യമന്ത്രാലയവും കസ്റ്റംസ് വിഭാഗവും പുലര്‍ത്തിവരുന്ന ജാഗ്രതയുടെ ഭാഗമായാണ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഇതിന്റെ ഭാഗമായി യാത്രക്കാരുടെ പക്കലുള്ള മരുന്നുകള്‍ പരിശോധിക്കാന്‍ അബു സംറയിലെ അതിര്‍ത്തി ചെക് പോസ്റ്റിലും വിമാനത്താവളത്തിലുമെല്ലാം കസ്റ്റംസിനെ സഹായിക്കാന്‍ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഖത്തര്‍ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ അനുമതിയില്ലാത്ത എല്ലാതരം മരുന്നുകളും പിടിച്ചെടുക്കാനാണ് തീരുമാനം. അനുമതിയുള്ള മരുന്നുകളുടെ പട്ടികയില്‍ ഉള്‍പെട്ടതാണെങ്കില്‍ ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമായും മരുന്നിന്റെ കൂടെ ഉണ്ടായിരിക്കണം.

മരുന്നുകള്‍ ഡോക്ടറുടെ സഹായത്തോടെ പരിശോധിച്ച് യാത്രക്കാരന്റെ രോഗത്തിനുള്ളതാണെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമേ കൊണ്ടുവരാന്‍ അനുവദിക്കുകയുള്ളൂ.ലോകത്തെവിടെയുമുള്ള മരുന്നുകളുടെയും നിരോധിത മരുന്നുകളുടെയും വിവരങ്ങള്‍ ഖത്തര്‍ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തില്‍ ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ആയുര്‍വേദ മരുന്നുകളും ഹോമിയോ മരുന്നുകളും കൊണ്ടുവരുന്നവരും ഡോക്ടറുടെ കുറിപ്പടി കൂടെ കരുതണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം വേദന സംഹാരിയായ ട്രെമഡോളുമായി വരുന്നവരാണ് ഖത്തറില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവുമെന്ന് ഹമദ് വിമാനത്താവളത്തിലെ കസ്റ്റംസ് ഡയറക്റ്റര്‍ അജാബ്‌മന്‍സൂര്‍ അല്‍ ഖത്താനി പറഞ്ഞു.അലോപ്പതി മരുന്നുകള്‍ക്ക് പുറമേ ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ കൊണ്ടുവരുന്നതിനും ഡോക്ടര്‍മാരുടെ കുറിപ്പടി നിര്‍ബന്ധമാണ്. മരുന്നുമായി ഖത്തറിലെത്തുന്നവര്‍ ഏത് തരത്തിലുള്ള മരുന്നുകളാണ് തങ്ങളുടെ പക്കലുള്ളതെന്ന് കസ്റ്റംസിനെ വിവരം ധരിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

Top