സ്വന്തം ലേഖകൻ
ദോഹ. ഖത്തറിലെ പ്രവാസി മലയാളികൾ ഇന്ത്യൻ സമൂഹത്തിനാകമാനം അഭിമാനമാണെന്നും ഖത്തറിന്റെ വളർച്ചാവികാസത്തിലെ മലയാളികളുടെ പങ്ക് ശഌഘനീയമാണെന്നും ഇന്ത്യൻ അംബാസിഡർ പി. കുമരൻ അഭിപ്രായപ്പെട്ടു. മീഡിയ പ്ലളസും ഫ്രന്റ്‌സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച അറുപതാമത് കേരളപ്പിറവി ദിനാഘോഷപരിപാടികൾ എഫ്.സി.സി. ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ കർമോൽസുകതയും ക്രിയാത്മകതയും മാതൃകാപരമാണ്. ഖത്തറിലെ വിദേശകാര്യ മന്ത്രാലയത്തിലേയും ആഭ്യന്തര മന്ത്രാലയത്തിലേയുമൊക്കെ മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായുമൊക്കെ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ സമൂഹത്തെക്കുറിച്ച് വലിയ മതിപ്പാണ് ബന്ധപ്പെട്ടവർ പ്രകടിപ്പിച്ചത്. ഇതിൽ നല്ലൊരു ശതമാനവും ഖത്തറിലെ മലയാളി സമൂത്തിന് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു പുന്തോപ്പാണ്. കേരളം ആ പൂന്തോപ്പിലെ മനോഹരമായ ഒരു ഭാഗവും. കേരളത്തിന്റെ സൗന്ദര്യവും സൗരഭ്യവും രാഷ്ട്രത്തിന്റെ മൊത്തം മനോഹാരിതക്ക് മാറ്റുകൂട്ടുമെന്ന് അംബാസിഡർ പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അംബാസിഡർ പറഞ്ഞു. കൂടുതൽ ആളുകളിലേക്ക് എത്തുന്നതിന് എല്ലാ ഇന്ത്യക്കാരും എംബസിയുടെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ വിലാസവും പ്രയോജനപ്പെടുത്തണം. എംബസിയുടെ സേവനങ്ങളും വിജ്ഞാപനങ്ങളുമൊക്കെ സമയാസമയങ്ങളിൽ ലഭിക്കുവാൻ ഇത് സഹായകമാകും.
ഇന്ത്യയിലെ ടൂറിസം മേഖലയിലും നിക്ഷേപ രംഗത്തും ഉണർവുണ്ടാക്കുവാനുള്ള നടപടികളും ആവശ്യമാണ്. വിശിഷ്യാ കേരളത്തിലെ ആയുർവേദവും പ്രകൃതി സൗന്ദര്യവുമൊക്കെ ടൂറിസത്തിനും നിക്ഷേപത്തിനും പ്രയോജനപ്പെടുത്തണം. റിക്രൂട്ട്‌മെന്റ് രംഗത്തെ ചതിയും ചൂഷണങ്ങളും അവസാനിപ്പിക്കുവാൻ സമൂഹം ജാഗ്രത പാലിക്കണമെന്ന് അംബാസിഡർ ഉദ്‌ബോധിപ്പിച്ചു.
2017 ജനുവരിയിൽ ബാംഗഌരിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിനത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അംബാസിഡർ ആവശ്യപ്പെട്ടു.
ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബു റഹ്മാൻ കിഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് കെ. ഗീരീഷ് കുമാർ, ഐ.ബി.പി.എൻ. പ്രസിഡണ്ട് കെ. എം. വർഗീസ്, ഇൻകാസ് പ്രസിഡണ്ട് കെ.കെ ഉസ്മാൻ, ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ.ടി. അബ്ദുറഹിമാൻ, ഡോ. എം. പി. ഷാഫി ഹാജി (കെ.എം.സി.സി), അനീസു റഹ്മാൻ (കൾചറൽ ഫോറം) ശംസീർ അരിക്കുളം (സംസ്‌കൃതി), ശുക്കൂർ കിനാലൂർ, ഉസ്മാൻ മുഹമ്മദ്, സി.കെ. റാഹേൽ എന്നിവർ സംസാരിച്ചു.
ഭവൻസ് പബഌക് സ്‌ക്കൂളിലെ അധ്യാപകരായ ഷൈജു, വിജീഷ്, മുഹമ്മദ് സ്വാലിഹ് എന്നിവരവതരിപ്പിച്ച നാടൻ പാട്ടും വിദ്യാർഥിനി അക്ഷജയുടെ കവിതാ പാരായണവും ശാന്തിനികേതൻ ഇന്ത്യൻ സ്‌ക്കൂളിലെ വിദ്യാർഥിനികളായ സനൂജ സുലൈമാൻ, സന സുലൈമാൻ, നജ ഹമീദ് എന്നിവർ അവതരിപ്പിച്ച സന്ദേശ പ്രധാനമാ സംഘഗാനവും പരിപാടിക്ക് മികവേകി.
മീഡി പ്ലളസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. പരിപാടി അവതരിപ്പിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള സമ്മാനങ്ങൾ ഓർക്കിഡ് ഇന്റർനാണൽ മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഗഫ്ഫാർ, ക്വാളിറ്റി ലാബ് മാനേജിംഗ് ഡയറക്ടർ ജോസി മത്തായ് എന്നിവർ വിതരണം ചെയ്തു
ഫോട്ടോ. മീഡിയ പഌും ഫ്രന്റ്‌സ് കൾചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച അറുപതാമത് കേരളപ്പിറവി ദിനാഘോഷപരിപാടികൾ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ പി. കുമരൻ ഉദ്ഘാടനം ചെയ്യുന്നു.
സദസ്സ്