സൗത്ത് ഈസ്റ്റ് ക്യൂൻസ് ലാൻഡിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകൻ

സിഡ്‌നി: സൗത്ത് ക്യൂൻസ് ലാൻഡിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ബ്യൂറോ ഓഫ് മെട്രോളജി നടത്തിയ പഠനത്തിലാണ് ക്യൂൻസ് ലാൻഡിന്റെ ഈസ്റ്റ് കോസ്റ്റ് പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും നാശ നഷ്ടങ്ങൾക്കും സാധ്യതയുണ്ടെന്നു കണ്ടെത്തിയത്. എന്നാൽ, കഴിഞ്ഞ തവണയുണ്ടായ അക്രയും ഭീകരമായ നാശനഷ്ടങ്ങൾ ഇക്കുറി ഉണ്ടാകില്ലെന്ന റിപ്പോർട്ടുകളാണ് ഇക്കുറി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നടത്തിയിരിക്കുന്നത്.
ക്യൂൻസ്ലാൻഡ് പ്രദേശങ്ങളിൽ ഇക്കുറി ഭീതിജനകമായ മഴയോ മറ്റു അടിസ്ഥാന പ്രശ്‌നങ്ങളോ ഉണ്ടാകില്ലെന്നും ഇവർ ഉറപ്പു നൽകുന്നു. എന്നാൽ, ഈ മാസം ആദ്യമുണ്ടായ കനത്ത മഴയിൽ ക്യൂൻസ് ലാൻഡ് പ്രദേശത്ത് ശക്തവും കനത്തതുമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗോർഡാൻ ബാങ്കിൽ കനത്ത ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നാശനഷ്ടങ്ങൾ ഏറെയുണ്ടാകില്ലെന്നു ഉറപ്പു ലഭിച്ചതിനെ തുടർന്നു ആളുകളെ മാറ്റി പാർ്പ്പിക്കാനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിൻതിരിഞ്ഞിട്ടുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top