ഗള്‍ഫ് മേഖലയില്‍ ആശങ്ക പടരുന്നു; ഒമാനു പിന്നാലെ ഖത്തറും ചിലവ് ചുരുക്കലിലേക്ക്; എണ്ണവിലയിടിവ് സൗജന്യങ്ങള്‍ക്ക് പിടിവീഴുന്നു

ദോഹ: ഒമാനു പിന്നാലെ ഖത്തറിലും കര്‍ശന ചിലവ് ചുരുക്കലിന് സര്‍ക്കാര്‍ നിര്‍ദ്ദേശം. എണ്ണവിലയിടിവില്‍ ഗള്‍ഫ് മേഖലയില്‍ ആശങ്കള്‍ പടരുന്നതിനിടയിലാണ് ഖത്തറും ചിലവ് ചുരുക്കലിന് പദ്ധതിയിടുന്നക്.

സര്‍ക്കാര്‍, പൊതു മേഖലയിലേ ജീവനക്കാര്‍ക്ക് വിവിഷങ്ങളായ ആനുകൂല്യങ്ങള്‍ നല്കുന്നത് വെട്ടികുറയ്ക്കാനും ചിലത് എടുത്തുകളയാനുമാണ് നീക്കം. പ്രവാസികള്‍ പതിറ്റാണ്ടുകളായി അനുഭവിച്ചു വരുന്ന സൗജന്യ വീടുകള്‍ക്കും, ക്വാട്ടേഴ്‌സുകള്‍കും, വിമാന ടികറ്റിലും പിടിവീഴും. ഇത് താല്ക്കാലികമയി നിര്‍ത്തലാക്കാനും രാജ്യം സാമ്പത്തിക പ്രതിസന്ധി മറികടക്കുമ്പോള്‍ വീണ്ടും അനുവദിക്കാനുമാണ് ആലോചന.വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റി ജോലി ചെയ്യുന്ന വിദേശികളായ ജീവനക്കാര്‍ക്ക് ഇനി മുതല്‍ വീടുകള്‍ അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക അറബ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ശനമായ സ്വദേശിവല്‍ക്കരണത്തിനൊപ്പും ആനുകൂല്യങ്ങള്‍ വെട്ടികുറക്കുന്നതും വിദേശ ജോലിക്കാരെ കടുത്ത ആശങ്കയിലാഴ്ത്തുന്നുണ്ട്.
നിലവില്‍ ജീവനക്കാരുടെ വേതന വര്‍ദ്ധനവും, ഹോളീഡേ ആനുകുല്യങ്ങളിലും നിരവധി മാറ്റങ്ങള്‍ നടപ്പാക്കിയതിന് പിന്നാലെയാണ് ഇപ്പോഴത്തേ മാറ്റം. ഇപ്പോള്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ പൊതു മേഖലയിലാണെങ്കിലും വൈകാതെ ഇത് സ്വകാര്യ മേഖലയും നടപ്പാക്കുമോ എന്നാണ് ലക്ഷക്കണക്കിന് പ്രവാസികള്‍ക്കുള്ള ആശങ്ക. ഈ ശിപാര്‍ശ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് പുതിയ നിയമ വ്യവസ്ഥ സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ക്ലാസ് ഏഴിലോ അതിനു മുകളിലോ ജോലി ചെയുന്ന സ്വദേശികളല്ലാത്ത ജീവനകാര്‍ക്കാണ് ഹൌസിംഗ് അലവന്‍സ് റദ്ദ് ചെയ്യുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് നിരവധി വിദേശികളെ പിരിച്ചു വിടുകയും ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുവദിച്ചിരുന്ന താമസ സൗകര്യം കൂടി ഒഴിവാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം, ഫാമിലിയുടെ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കല്‍, വാഹനം നല്കുന്നതും, ഡ്രൈവറേ സ്വന്തമായി നല്കുന്നതും, ഭക്ഷണ അലവനും, ഷോപ്പിങ്ങ് സൗകര്യം എന്നിവയും പൊതു മേഖലാ ജീവനക്കാരുടെ എടുത്തുകളയും.വിമാന ടികറ്റ് ഇപ്പോള്‍ പൊതു മേഖലയിലുള്ളവര്‍ക്ക് കുടുംബത്തിനും കുടികള്‍ക്കും നല്കിയിരുന്നു. ഇതും റദ്ദ് ചെയ്യും. ഇതുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ ഭേദഗതി ജീവനക്കാരില്‍ നിന്നും ഒപ്പിട്ടുവാങ്ങാനും നീക്കമുണ്ട്. പുതുതായി ജോലിക്ക് കയറുന്നവര്‍ക്ക് തുടക്കത്തിലേ ഈ ആനുകൂല്യങ്ങള്‍ ഒന്നും ഉണ്ടാകില്ല.

2 ആഴ്ച്ചമുമ്പാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഒമാനില്‍ വിദേശ ജീവനക്കാരുടെ 15ലധികം ആനുകൂല്യങ്ങള്‍ വെട്ടി കുറയ്ക്കുകയോ എടുത്തുമാറ്റുകയോ ചെയ്തത്.

50 ശതമാനത്തിലധികം സര്‍ക്കാര്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം ആയത്. ഒമാനില്‍ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ ഫീസ് ഇളവുകള്‍, സൗജന്യ വാടക കോട്ടേഴ്‌സുകള്‍, വാടക അലവന്‍സ്,വീട്ടുവേലക്കാരികളുടെ അലവന്‍സ്,ബാങ്ക് ലോണുകള്‍, ക്രഡിറ്റ് കാര്‍ഡുകള്‍,ഫര്‍ണിച്ചര്‍ അലവന്‍സ്,ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് അലവന്‍സ്, ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള കാര്‍ ഇന്‍ഷുറന്‍സ് അലവന്‍സ്‌ബോണസ്, റമദാന്‍, ഈദ് വേളകളില്‍ ലഭിക്കുന്ന ഇന്‍സെന്റിവുകള്‍ തുടങ്ങിയവ പൂണ്ണമായും നിര്‍ത്തലാക്കും. ജീവനക്കാരുടെ മക്കളുടെ സ്‌കൂള്‍ ഫീസുകള്‍, മൊബൈല്‍, ഫോണ്‍ ബില്ലുകള്‍, ജീവനക്കാരുടെയും കുടുംബങ്ങളുടെയും വാര്‍ഷിക മെഡിക്കല്‍ പരിശോധനകള്‍, വാര്‍ഷിക വിമാന ടികറ്റുകള്‍, അവധി ആനുകൂല്യങ്ങള്‍, സീനിയര്‍ മാനേജര്‍മാര്‍ക്ക് നല്‍കുന്ന സ്വകാര്യ വാഹനങ്ങള്‍, എന്നീ ആനുകൂല്യങ്ങളും താല്‍ക്കാലികമായി നിര്‍ത്തലാക്കും. ഒമാനില്‍ നടപ്പാക്കുന്ന ആനുകൂല്യം വെട്ടികുറയ്ക്കലിന്റെ തനിയാവര്‍ത്തനമാണിപോള്‍ ഖത്തറിലും പ്ലാന്‍ ചെയ്യുന്നത്.

Top