ഡാള്ളസിൽ കനത്ത മഴയും വെള്ളപ്പൊക്ക മുന്നറിയിപ്പും; 481 വിമാന സർവീസുകൾ റദ്ദാക്കി

പി.പി ചെറിയാൻ

ഡാള്ളസ്: ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയെ തുടർന്നു ഡാള്ളസ് ഫോർട്ട് വർത്ത് മേഖലകളിലെ പല റോഡുകളിലും ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വരെ കനത്ത മഴ ഉണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
1908 നു ശേഷം ഏപ്രിൽ 17 നു ഉണ്ടായ ഏറ്റവും വലിയ തോതിലുള്ള മഴയാണ് ഇന്ന് ഇവിടെ ലഭിച്ചത്. മിനറൽ വെൽസിൽ 7.18 ഇഞ്ചും ഫോർട്ട്വർക്കിൽ 2.43 ഇഞ്ചു മഴയും ലഭിച്ചു. ട്രിനിറ്റി റിവറിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്. ജോൺസൺ കൗണ്ടിയിൽ ജലനിരപ്പ് ഉയർന്നതിനാൽ വാഹന ഗതാഗതം താറുമാറായി.
ഡാള്ളസ് ഫോർട്ട് വർത്തിൽ ഇന്നു നടക്കേണ്ട ടെക്സ്സ റേജേഴ്‌സ് ബാൾട്ടിമോർ മത്സരം മഴമൂലം മാറ്റി വച്ചു. ഡാള്ളസ് ഫോർട്ട്വർത്ത് വിമാനത്താവളത്തിലെ 627 സർവീസുകൾ വൈകുകയും, 481 സർവീസുകൾ റദാക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top