സ്വന്തം ലേഖകൻ
ഇല്ലിനോയ്‌സ്: ഡമോക്രാറ്റിക് പ്രൈമറിയിൽ ഇല്ലിനോയ്‌സ് എട്ടാമതു കൺഗ്രഷനൽ ഡിസ്ട്രിക്ടിൽ നിന്നും മത്സരിച്ച രാജാ കൃഷ്ണമൂർത്തിക്കും മാർച്ച് 15 നു നടന്ന തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം.
ആകെ പോൾ ചെയ്ത വോട്ടുകളിൽ രാജാ കൃഷ്ണമൂർത്തി 43,523 വോട്ടും (56.9) നേടിയപ്പോൾ, പ്രധാന എതിരാളിയായ സെനറ്റർ മൈക്കിൾ നോലണ്ടിനു ലഭിച്ചത് 22325 വോട്ടുകളാണ്. മറ്റൊരു സ്ഥാനാർഥിയായിരുന്ന വില്ല പാർക്ക് മേയർക്കു 10596 വോട്ടും ലഭിച്ചു.
നവംബർ എട്ടിനു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ രാജ് കൃഷ്ണമൂർത്തിയുടെ പ്രധാന എതിരാളി റിപബ്ലിക്കൻ പാർട്ടിയിലെ പീര്‌റ് ഡിസിയാനിയാണ്. സ്വതന്ത്ര സ്ഥാനാർഥിയായി ബിൽ ഫ്രേയ്‌സറും മത്സരരംഗത്തുണ്ട്. ശിവാനന്ദൻ ലാബോറട്ടരീസിന്റെ പ്രസിഡന്റായ രാജാകൃഷ്ണമൂർത്തി (43) ഡൽഹഗിയിലാണ് ജനിച്ചത്.
ചിക്കാഗോയിലെ പ്രധാന പത്രങ്ങളായ ചിക്കാഗോ സൺടൈംസ്, ഡെയ്‌ലി ഹെറാൾഡ്, ചിക്കാഗോ ട്രെബ്യൂൺ രാജാകൃഷ്ണമൂർത്തിയെ പിൻതുണച്ചതും മറ്റു നിരവധി പ്രമുഖരുടെ പിൻതുണയുമാണ് ഇദ്ദേഹത്തിനു ഇത്രയും വലിയ ഭൂരിപക്ഷം ലഭിക്കുന്നതിനു ഇടയായത്. ഇന്ത്യയിൽ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മകൻ രാജു കൃഷ്ണമൂർത്തി ജനുവരി അഞ്ചിനാണ് മത്സരരംഗത്തെത്തിയത്. പ്രസിഡന്റ് ഒബാമയുടെ യുഎസ് സെനറ്റ് ക്യാംമ്പെയിനിൽ പോളിസി ഡയറക്ടറുടെ ആയി കൃഷ്ണമൂർത്തി പ്രവർത്തിച്ചിരുന്നു.