സുക്കംബര്‍ഗ് (ഇല്ലിനോയ്്ഡ്): മാര്‍ച്ച് 15 നു നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ ഇല്ലിനോയ്ഡ് 8ത് കണ്‍ഗ്രഷന്‍ ഡിഗ്രിക്ക്റ്റില്‍ നിന്നും ഡെമോക്രോറ്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇന്ത്യന്‍ വംശജന്‍ രാജാ കൃഷ്ണമൂര്‍ത്തിയുടെ (42) തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. തിരഞ്ഞെടുപ്പു ഫണ്ട് കലക്ഷന്‌റെ അവസാന റൗണ്ടില്‍ 450,000 ഡോളറാണ് കൃഷ്ണമാര്‍ത്തിക്കു ലഭിച്ചത്. ഇതോടെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു 1.25 മില്യണ്‍ ഡോളര്‍ ക്യാഷ് കൈവശം ലഭിച്ചതായി തിരഞ്ഞെടുപ്പു മുഖ്യ ചുമതല വഹിക്കുന്നവര്‍ വെളിപ്പെടുത്തുന്നു.
2012 മാര്‍ച്ച് 20 നു നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ റ്റാമി ഡക്ക് വര്‍ത്ത് കൃഷ്ണമൂര്‍ത്തിയെ പരാജയപ്പെടുത്തിയിരുന്നു. 2016 ലും ഇതേ സ്ഥാനാര്‍ഥി തന്നെയാണ് ഇദ്ദേഹത്തിന്റെ മുഖ്യ എതിരാളി. ഡമോക്രാറ്റിക് ലീഡര്‍ നാ#ന്‌സി പെലോസി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ ഇല്ലിനോയ് സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് മെഷീനിസ്റ്റ് തുടങ്ങിയ തൊഴിലാളി യൂണിയനുകളും നൂറില്‍പ്പരം ഡെമോക്രാറ്റിക് നേതാക്കളും പ്രസിഡന്റ് ഒബാമയുടെ മുന്‍ ഉപദേശകന്‍ ഡേവിഡും കൃഷ്ണമൂര്‍ത്തിക്കു പിന്‍തുണ പ്രഖ്യാപിച്ചതു സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
ഇന്ത്യയിലെ ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന രാജ് അമേരിക്കയില്‍ ഇന്നത സര്‍വകലാശാലയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. ഇല്ലിനോട്‌സ് ഇന്ത്യന്‍ പ്രവാസ സമൂഹത്തിനു സുപരിചിതനായ കൃഷ്ണമാര്‍ത്തിയുടെ വിജയത്തിന് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പ്രൈമറിയില്‍ വിജയം സുനിശ്ചിതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കണക്കു കൂട്ടുന്നത്.