ന്യൂയോര്‍ക്ക് : ന്യൂയോർക്കില്‍ നിന്നും ഡെലവെയറിലേക്ക് താമസം മാറിപ്പോകുന്ന, നായര്‍ ബനവലന്റ് അസോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ പ്രസിഡന്റും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും ഒക്കെയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ശ്രീ ആര്‍.ബി. രാജനും, പത്‌നി ശ്രീമതി രാജമ്മ രാജനും ബ്രാഡക്കിലുള്ള നായര്‍ ബനവലന്റ് അസോയ്‌സിയേഷന്‍ സെന്ററിൽ വെച്ചു വികാരനിർഭരമായ യാത്രയയപ്പ് നല്‍കി. സെക്രട്ടറി പ്രദീപ് മേനോന്‍ സ്വാഗതം ആശംസിച്ചു.
ജൂണ്‍ 25 ശനിയാഴ്ച എന്‍.ബി.എ. ചെയര്‍മാന്‍ ഗോപിനാഥ കുറുപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ വളരെയധികം ആളുകള്‍ പങ്കെടുത്തു. മുന്‍ പ്രസിഡന്റുമാരായ ചന്ദ്രശേഖരന്‍ നായര്‍, ഡോ. എ.കെ.ബി. പിള്ള, പാർത്ഥസാരഥി പിള്ള, ജയപ്രകാശ് നായര്‍, ജി.കെ.നായര്‍, രാജഗോപാല്‍ കുന്നപ്പള്ളില്‍, ഡോ. ലതാ പ്രേമചന്ദ്രന്‍, കെ. ഗോപാലന്‍ നായര്‍, ശോഭാ കറുവക്കാട്ട്, എന്നിവരോടൊപ്പം ഡോ. സ്മിതാ പിള്ള, അപ്പുക്കുട്ടന്‍ നായര്‍, രവി രാഘവന്‍, രാംദാസ് കൊച്ചുപറമ്പില്‍, പത്മാ നായര്‍, ബാലകൃഷ്ണൻ നായര്‍, എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേർന്നുകൊണ്ട് സംസാരിച്ചു.
പ്രസിഡന്റ് ശോഭാ കറുവക്കാട്ടും ചെയർമാന്‍ ഗോപിനാഥ് കുറുപ്പും ചേര്‍ന്ന് നല്‍കിയ എന്‍.ബി.എ.യുടെ മൊമന്റോ ആര്‍.ബി.രാജനും പത്നി രാജമ്മ രാജനും ഏറ്റുവാങ്ങി.
തുടര്‍ന്ന് ആര്‍.ബി. രാജനും ശ്രീമതി രാജമ്മ രാജനും ഹൃദയസ്പൃക്കായ മറുപടി പ്രസംഗം ചെയ്‌തു.
എന്‍.ബി.എ. ട്രഷറര്‍ രഘുവരന്‍ നായര്‍ കൃതജ്ഞതാ പ്രസംഗം ചെയ്തു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍