ശ്രീകുമാര്‍ ഉണ്ണിത്താന്‍
നവംബര്‍ 14 തീയ്യതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് 8 മണിവരെ ന്യൂയോര്‍ക്ക് വെച്ച്
(26 നോര്‍ത്ത് ട്രൈസണ്‍ അവന്യൂ ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്) നടത്തുന്നതന്നെന്നു റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസ് കാനാട് അറിയിച്ചു. ഇതില്‍ മുഖ്യ അതഥിയായി രാജൂ ഏബ്രാഹം എം എല്‍ എ പങ്കെടുക്കുന്നു .കഴിഞ്ഞ 19 വര്‍ഷമായി റാന്നി നിയോജക മണ്ഡലത്തെ പ്രതിനിധീകരി ക്കുന്ന കേരള നിയമസഭാ സാമാജികനാണ് രാജൂ ഏബ്രാഹം. ഫൊക്കാനയുടെ അടുത്ത സുഹുര്‍ത്തും വഴികാട്ടിയും ആണ് അദ്ദേഹം.
കുട്ടികളുടെ വിവിധ പ്രായത്തിലുള്ള കല മത്സരങ്ങള്‍ ആണ് ഫൊക്കാന റീജിയണല്‍ കിക്ക് ഓഫിനോടൊപ്പം ചിട്ടപ്പെടുത്തിയിട്ടുള്ളത്. സോളോ സോങ്ങ്, സിംഗിള്‍ ഡാന്‍സ്, എലോകേഷന്‍ തുടങ്ങി നിരവധി മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റീജിയണല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതു പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു കാറ്റഗറി ആയിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. ഇത് ചിട്ടപെടുത്തിയ സമയത്തിന് തന്ന് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു
അമേരിക്കന്‍ മലയാളികളുടെ അഭിരുചിക്കനുസരിച്ച് മനസിലാക്കി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതാണ് ഫൊക്കാനയെ ജനകീയമാക്കിയത്. കുട്ടികള്‍, ചെറുപ്പക്കാര്‍, വനിതകള്‍, അങ്ങനെ ആബാലവൃദ്ധം ജനങ്ങളെയും നമ്മള്‍ ഫൊക്കാനയ്‌ക്കൊപ്പം കൂട്ടി. അവര്‍ക്ക് അവസരങ്ങള്‍ നല്‍കി അവരെ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കുകയും, താരങ്ങളാകുകയും ചെയ്യുന്നു. അവിടെയാണ് ഫൊക്കാന എന്ന പ്ലാറ്റ്‌ഫോമിന്റെ പ്രസക്തി. വളര്‍ന്നു വരുന്ന നമ്മുടെ കുട്ടികള്‍ക്ക് അവസരങ്ങള്‍ നല്‍കുക എന്നതാണ് ഫൊക്കാന റീജിയണല്‍ കലാമത്സരങ്ങളിലൂടെ ഉദ്ദംശം.
വടക്കേ അമേരിക്കന്‍ മലയാളികളുടെ കലാബോധത്തിനു പുതിയ ഊടും പാവും നല്‍കിയ കേന്ദ്രബിന്ദുവാണ് ഫൊക്കാന. ഫൊക്കാന നാളിതുവരെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ചതും നാളെ ലോകത്തിനു കാട്ടികൊടുക്കാവുന്നതുമായ ഒരുകാര്യം ചുറുചുറുക്കുള്ള ചെറുപ്പക്കാരെ കാലത്തിനു സമ്മാനിക്കാനാകുന്നു എന്നതാണ്. ഫൊക്കാനയില്‍ നിന്ന് കിട്ടിയ സാംസ്‌കാരിക പാരമ്പര്യം, കലാചാരുതി, നേതൃത്വഗുണം ഒക്കെ ജീവിതത്തിലും, ഉദ്യോഗസ്ഥ രംഗത്തും പ്രകടിപ്പിക്കുന്നതിന് നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നു എന്നുള്ളത് ഒരു സത്യം മാത്രമാണ്.
ഫൊക്കാന ദേശീയ നേതാക്കളും സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരേയും ഈ സമ്മേളനത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡന്റ് ജോസ് കാനാട്, സെക്രട്ടറി അലക്‌സ് തോമസ് എന്നിവര്‍ അറിയിച്ചു.