പത്ത് വര്‍ഷം മുമ്പ് ബ്രിട്ടനിലെത്തിയ ഹെല്നയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ ക്രൂര പീഡനങ്ങളായിരുന്നു. 20-ാം വയസ്സിലാണ് ഹെല്ന ലൈംഗിക അടിമയാക്കപ്പെടുന്നത്. മോഡല്‍ ആക്കാം എന്ന് പറഞ്ഞായിരുന്നു ഹെല്നയെ ബ്രിട്ടനില്‍ എത്തിച്ചത്. എന്നാല്‍ അവിടെ എത്തിച്ച് ലൈംഗിക അടിമയാക്കുകയായിരുന്നു. മണിക്കൂറിന് 120 പൗണ്ടുവെച്ച് ഇടപാടുകാരില്‍നിന്ന ഈടാക്കിയിരുന്ന ഏജന്റുമാര്‍, ഹേലേനയ്ക്ക് പണമൊന്നും നല്‍കിയിരുന്നില്ല.
മോഡലാക്കാമെന്ന തുടക്കത്തിലെ വാഗ്ദാനം പതുക്കെ പതുക്കെ ഭീഷണിയിലേക്ക് തിരിഞ്ഞു. അവര്‍ പറയുന്നവരുടെ കൂടെ കിടന്ന് കൊടുത്തില്ലെങ്കില്‍ കുടുംബം അടക്കം നശിപ്പിക്കുന്നും എന്നായിരുന്നു ഹെല്നയെ കുടുക്കിയവരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഒരു ദിവസം പല പ്രാവശ്യം അപരിചതരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നുവെന്ന് ഹെല്ന പറയുന്നു.
ദിവസവും കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ നല്‍കിയാണ് ഏജന്റുമാര്‍ തന്നെ ഇടപാടുകാര്‍ക്ക് കാഴ്ചവെച്ചിരുന്നത്. ഒരിക്കലും മറക്കാനാകാത്ത ദുരനുഭവങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ഹെല്ന പറയുന്നു. റുമേനിയയില്‍ തന്റെ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒന്നായിരുന്നു, എന്നാല്‍ ബ്രിട്ടനില്‍ താന്‍ നേരിട്ട കൊടിയ പീഡനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റുമേനിയയില്‍ അനുഭവിച്ചതൊക്കെ വെറും നിസാരമായിരുന്നെന്ന് ഹെല്ന പറയുന്നു.
മോഡല്‍ ആകണമെന്ന് ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് ഏജന്റ് മാര്‍ക്ക് പല ചിത്രങ്ങളും അയച്ച് കൊടുത്തിരുന്നു. ഈ ചിത്രങ്ങളാണ് ഇവര്‍ തന്നെ വില്‍ക്കുന്നതിനായും ഉരയോഗിച്ചത്. ചിത്രങ്ങള്‍ സെക്സ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത് ഹെല്നയെ ഇടപാടുകാര്‍ പാട്ടിലാക്കി. പിന്നീട് ബ്രിട്ടനില്‍ എത്തിയതോടെ തന്നെയും മൂന്ന് പെണ്‍കുട്ടികളെയും ഏജന്റുമാര്‍ ഒരു ഫ്ളാറ്റിലാക്കി. തുടര്‍ന്ന് ആഴ്ചയില്‍ 500 പൗണ്ട് വാടക നല്‍കണമെന്നും മോഡല്‍ രംഗത്ത് അവസരങ്ങള്‍ തേടിവരുമ്പോള്‍ ഇതൊന്നും ഒരു പ്രയാസവുമില്ലെന്നും അവര്‍ പറഞ്ഞു.
രണ്ടാം ദിവസം ബിക്കിനി ഫോട്ടോഷൂട്ടിനാണ് ഹെല്ന നില്‍ക്കേണ്ടി വന്നത്. ഈ ചിത്രങ്ങള്‍ സെക്സ് സൈറ്റില്‍ എത്തി. എന്നാല്‍ ഇതൊന്നും ഹെല്ന അറിഞ്ഞിരുന്നില്ല. പിന്നീട് ഇത് കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചു. പലരുടെയും ലൈഗിക വൈകൃതങ്ങള്‍ക്ക് ഇരയായി.-ഹെല്ന പറഞ്ഞു. ഓരോ ദിവസവും മയക്കുമരുന്ന് കുത്തി വെയ്ക്കും, മയക്കത്തിലായ തന്നെ ഏജന്റുമാര്‍ ഇടപാടുകാര്‍ക്ക് എത്തിക്കും. അവര്‍ തന്റെ സമ്മതമോ അറിവോ ഇല്ലാതെ പിച്ചിചീന്തും.
എതിര്‍ത്തപ്പോഴൊക്കെ ഭീഷണിയും കൊടിയ പീഡനങ്ങളുമാണ് അനുഭവിക്കേണ്ടി വന്നത്. ദിവസങ്ങള്‍ കഴിയുന്തോറും മയക്കുമരുന്നിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. എതിര്‍ക്കാന്‍ പോയിട്ട് ശബ്ദമുയര്‍ത്തി ഒന്നു കരയാന്‍ പോലും സാധിച്ചിരുന്നില്ല. -ഹെല്ന പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷുകാരനായ ഇടപാടുകാരനോട് ഇ കഥകള്‍ തുറന്ന് പറഞ്ഞതാണ് ഹെല്നയ്ക്ക് അകപ്പെട്ട് പത്ത് വര്‍ഷത്തിനിപ്പുറം മോചനം നേടി കൊടുത്തത്.
ഹെല്നയുടെ കഥകേട്ട ഇടപാടുകാരന്‍ അവരെ രക്ഷപ്പെടുത്താന്‍ തയ്യാറാവുകയായിരുന്നു. അധോലോകവുമായി ബന്ധമുള്ള ഇയാള്‍ ഹെല്നയെ റുമേനിയയില്‍ എത്തിക്കാന്‍ സഹായിച്ചു.