ഇന്ത്യാനാ: ഒരു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 22 കാരനായ കെയിൽ പാർക്കറിനു കോടതി ജാമ്യം നിഷേധിച്ചു. മാർച്ച് 28 നു കോടതിയിൽ ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിച്ചതിനു ശേഷം പ്രതിയ്ക്കു ജാമ്യം നൽകാനാവില്ലെന്നു ജഡ്ജി വിധിച്ചത്. തുടർന്ന് ഓവൽ കൗണ്ടി ജയിലിലേയ്ക്കു പ്രതിയെ മാറ്റി.
ഔദ്യോഗിക ജീവിതത്തിനിടയിൽ ആദ്യമായാണ് ഇത്രയും ക്രൂരമായ ബാല നരഹത്യ നടത്തിയ സംഭവം കേൾക്കുന്നതെന്നു ഓവൻ കൗണ്ടി പ്രോസിക്യൂട്ടർ ഡോൺ വാൻ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ബ്ലൂമിംങ്ടണിലുള്ള വീട്ടിൽ നിന്നും ഒരു വയസുള്ള കുഞ്ഞിനെ കാറിൽ തട്ടിക്കൊണ്ടു പോയത്. മുപ്പതുമണിക്കൂറിനു ശേഷം മൃതദേഹം പതിനഞ്ചു മൈൽ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും കണ്ടെടുത്തു.
പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കുഞ്ഞ് ക്രൂരമായി ക്രൂരമായ പീഡനത്തിനിരയായെന്നും മൃതദേഹം ചെളിയും മറ്റു മാലിന്യങ്ങളും ഒഴിച്ചു വികൃതമാക്കിയെന്നു വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞതായും കണ്ടെത്തിയിരുന്നു.
ഒരു വയസുകാരിയുടെ അമ്മാവനുമായി തലേ ദിവസം പ്രതിമദ്യപിച്ചിരുന്നതായും രാവിലെ കുഞ്ഞിനെയും തട്ടിയെടുത്തു രക്ഷപെടുകയായിരുന്നു ആഡംസ് പൊലീസ് മൊഴി നൽകി. പ്രതിയുടെ വളർത്തച്ഛൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. തന്റെ സഹോദരനാണ് ഈ ഈ ക്രൂരത ചെയ്തതെന്നു വിശ്വസിക്കാനാവുന്നില്ലെന്നു സഹോദരിയുടെ വ്യക്തമാക്കി.