മനാമ : ക്ലീനിങ് കമ്പനിയില്‍ മലയാളി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ കമ്പനി ജീവനക്കാരായ മൂന്ന് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിദ്ദിലെ ഒരു ക്ലീനിങ് കമ്പനിയിലാണ് സംഭവം.
രണ്ടു ദിവസം മുന്‍്പ് ജോലിസ്ഥലമായ മാളിലെ ക്ലീനിങ് ജോലിക്കിടെ ഒരു പെണ്‍കുട്ടിയെ ജീവനക്കാരന്‍ കയറിപ്പിടിക്കാന്‍ ശ്രമം നടന്നതോടെ പെണ്‍കുട്ടി നാട്ടിലേയ്ക്ക് വിളിച്ചു പറയുകയും നാട്ടില്‍ നിന്ന് ബഹ്‌റിനിലെ അവരുടെ സുഹൃത്തുക്കള്‍ മുഖേന സാമൂഹ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി എംബസിയില്‍ പരാതിപ്പെടുകയും ചെയ്തു.
ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ സഹായത്തോടെ പൊലീസില്‍ പരാതി രേഖപ്പെടുത്തിയ ഉടന്‍ തന്നെ പൊലീസ് മാളിലെത്തി മലയാളികളായ മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്ന് പല തരത്തിലുള്ള ഉപദ്രവം നേരിട്ട കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നാട്ടിലെ പൊലീസ്‌സ്റ്റേഷനിലും പരാതി ഉന്നയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ എല്‍.എം.ആര്‍.എയുടെ അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റി.
പ്രശസ്ത മാളിലെ സിനിമാ തിയേറ്ററിലെ ശൗചാലയം ക്ലീനിങ് ഏറ്റെടുത്ത കമ്പനിയില്‍ ക്ലീനിങ് ജീവനക്കാരായി 20ഓളം സ്ത്രീകളാണ് ജോലി ചെയ്യുന്നത്. മാളിലെ ക്ലീനിങ് ജോലിക്ക് പോകുന്ന ഇവരോട് അറസ്റ്റിലായവര്‍ പലപ്പോഴും മോശമായി പെരുമാറിയിരുന്നതായും പരാതി ഉയരുന്നുണ്ട്. സ്ത്രീ ജീവനക്കാര്‍ താമസിക്കുന്ന അതേ കെട്ടിടത്തില്‍ തന്നെയാണ് പുരുഷ ജീവനക്കാരെയും താമസിപ്പിച്ചിരിക്കുന്നത്, അവിടെ വച്ചും പലപ്പോഴും ഉപദ്രവം ഉണ്ടായിതായി സൂചനയുണ്ട്
പരാതിക്കാരിക്ക് എല്ലാ സഹായവും നല്‍കിയത് മൈഗ്രന്റ് പ്രൊട്ടക്ഷന്‍ ഫോറം ആണ്. യുവതിയെ എല്‍.എം.ആര്‍.എ ഷെല്‍ട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് കേസ് നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് മൈഗ്രന്റ് പ്രൊട്ടക്ഷന്‍ ഫോറം അറിയിച്ചു