പീഡനത്തിനിരയായ അറ്റോര്‍ണി മനൊക്ഷിക്ക് 92,4500 ഡോളര്‍ യോഗ ഗുരു നഷ്ടപരിഹാരം നല്‍കണമെന്നു കോടതി ഉത്തരവ്

കാലിഫോര്‍ണിയ: നാല്‍പതുവര്‍ഷത്തിലധികമായി ലോസ് ആഞ്ചല്‍സ് ആസ്ഥാനമാക്കി പടുത്തുയര്‍ത്തിയ പതിനായിരക്കണക്കിനു അനുയായികളുള്ള ഗ്ലോബല്‍ യോഗ കേന്ദ്രത്തിന്റെ ഉടമ ബിക്രം ചൗധരി(69) യുടെ പീഡനത്തിനിരയായ അറ്റോര്‍ണി മനൊകഷിക്കു 924,500 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനു ഇന്ന് തിങ്കളാഴ്ച ലോസ് ആഞ്ചല്‍സ് ജൂറി വിധിച്ചു.
യോഗഗിരുവിന്റെ അറ്റോര്‍ണിയായ പ്രവര്‍ത്തിക്കുമ്പോള്‍ യോഗ പരിശീലനത്തിനെത്തിയ ഒരു യുവതിയുടെ പരാതി അന്വേഷിക്കുന്നതിനിടെയാണ് മനൊക്ഷിപീഡിപ്പിക്കപ്പെട്ടത്. മനൊക്ക്ഷിക്കു തുടര്‍ന്നു ജോലിയും നഷ്ടപ്പെട്ടു. എന്നാല്‍ യോഗ ഗുരു ലൈംഗിക ആരോപണം നിഷേധിച്ചു. അമേരിക്കയില്‍ അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്നതിനുള്ള യോഗ്യത ഇല്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടപ്പെട്ടതെന്നും ഗുരു പറഞ്ഞു.
2011 ലാണ് മനൊക്ക്ഷി ഗുരുവിന്റെ അറ്റോര്‍ണിയായി ചുമതലയേറ്റത്. 2013 ല്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. കൊല്‍ക്കത്തയില്‍ ജനിച്ച വളര്‍ന്ന ചൗധരി കാലിഫോര്‍ണിയായില്‍ എത്തി സ്ഥാപിച്ച യോഗാ കേന്ദ്രം വിശ്വപ്രസിദ്ധമാണ്.

Top