റാസല്‍ഖൈമയില്‍ പുതിയ എട്ട് ഡാമുകള്‍ കൂടി നിര്‍മിക്കുന്നു. റാക് ജല വകുപ്പിന്റെ കീഴിലാണ് പുതിയ ഡാമുകള്‍ നിര്‍മ്മിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന വകുപ്പ് അണക്കെട്ടുകളുടെ ഡിസൈന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ജനവാസ മേഖലകളെ കനത്ത മഴയില്‍ നിന്നും പ്രളയത്തില്‍ നിന്നും രക്ഷിക്കുകയാണ് അണക്കെട്ടുകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മാത്രമല്ല ജല ലഭ്യത ഉറപ്പാകുകയും ചെയ്യും. മലഞ്ചെരുവുകളില്‍ പൊടുന്നനെ വെള്ളം കുത്തിയൊലിക്കുന്നത് താഴ്‌വരകളില്‍ ജീവിക്കുന്നവര്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിക്കാറുണ്ട്.
കടലിനോട് ചേര്‍ന്നതും ശക്തിമായ മഴ ലഭിക്കുന്നതുമായ മേഖലകളിലാണ് പുതിയ അണക്കെട്ടുകള്‍ നിര്‍ക്ക് മുന്‍ഗണന നല്‍കുന്നത്. വാദി ഹഖീലില്‍ ആണ് ആദ്യ അണക്കെട്ട്. കൂടാതെ ഷാര്‍ജയിയിലെ കല്‍ബക്കു സമീപം വാദി ഹില്യൂവിലും അണക്കെട്ട് നിര്‍മിക്കും. പുതിയ അണക്കെട്ട് ജനങ്ങളെ പ്രളയത്തില്‍ നിന്നും രക്ഷിക്കുമെന്ന് വാദി ഹഖീല്‍ സ്വദേശി മുഹമ്മദ് നാസര്‍ പറഞ്ഞു. ഞങ്ങളുടെ വീടുകള്‍ കുന്നുകള്‍ക്കും വാദികള്‍ക്കും ഇടയിലാണ്. അതിനാല്‍ തന്നെ കനത്ത മഴ ദോഷകരമായി ബാധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലം ശേഖരിക്കാന്‍ പുതിയ അണക്കെട്ടുകള്‍ സഹായിക്കുമെന്ന് പ്ര്‌ദേസവാസിയായ ഇബ്രാഹീം അബ്ദുല്‍ ഖാദര്‍ പറഞ്ഞു. സമീപത്തെ ഫാമുകളില്‍ വെള്ളമെത്തിക്കാന്‍ ഇത് ഏറെ ഗുണം ചെയ്യും. മാത്രമല്ല 2013ല്‍ സംഭവിച്ചതു പോലുള്ള പ്രളയ നഷ്ടം ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.ഔദ്യോഗിക കണക്കനുസരിച്ച് ഇക്കഴിഞ്ഞ ജനുവരിയിലെ മഴയില്‍ റാസല്‍ഖൈമയിലെ അണക്കെട്ടുകളില്‍ ശേഖരിച്ചത് 94 ദശലക്ഷം ഗാലന്‍ വെള്ളമാണ്. തവീന്‍, നഹീല, അല്‍ ബീഹ്, ഖദആ, ഗലീല, ഷാം താഴ് വരകള്‍ ഇക്കഴിഞ്ഞ മഴയില്‍ പ്രളയമുണ്ടായതായി ജലവിഭവ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി മര്‍യം ഹാരിബ് പറഞ്ഞു.