സ്‌പോട്‌സ് ഡെസ്‌ക്
മാഡ്രിഡ്: സ്പാനിഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മാത്രമല്ല, ചരിത്രത്തിലും ബാഴ്‌സ ഏറ്റവും ഒടുവിൽ റയലിനെ പിൻതള്ളി. അജയ്യരായ 35 മത്സരങ്ങളിൽ ഗോളടിച്ചു കൂട്ടി മുന്നേറുന്ന ബാഴ്‌സ അത്‌ലറ്റിക്കോയെയും റയലിനെയും പിൻതള്ളി എട്ടു പോയിന്റി്‌ന്റെ ലീഡുമായി ഒന്നാം സ്ഥാനത്തെത്തി.
മമലയണൽ മെസിയുടെ ഹാട്രിക് മികവിലാണ് സ്പാനിഷ് ലീഗിൽ റയോ വല്ലെക്കാനോയെക്കെതിരെ ബാഴ്ണലോണയ്ക്ക് തകർപ്പൻ ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ബാഴ്‌സയുടെ ജയം. ഇതോടെ തോൽവിയറിയാതെ 35 മത്സരങ്ങൾ പൂർത്തിയാക്കിയെന്ന റിക്കാർഡ് സ്വന്തം പേരിലാക്കി. 27 വർഷം മുമ്പ് റയൽ മാഡ്രിഡ് സ്ഥാപിച്ച റിക്കാർഡാണ് ബാഴ്‌സ പഴങ്കഥയാക്കിയത്. ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്‌സ എട്ടാക്കി ഉയർത്തി.
മത്സരത്തിൽ രണ്ടു പേർക്കു ചുവപ്പുകാർഡ് കിട്ടിയതോടെ ഒമ്പതു പേരായി ചുരുങ്ങിയ റയോ വല്ലെക്കാനോയ്ക്കു ബാഴ്‌സയുടെ കരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 22-ാം മിനിറ്റിൽ ഇവാൻ റാക്കിട്ടിച്ചായിരുന്നു ബാഴ്‌സയുടെ ഗോൾമഴക്ക് തുടക്കം കുറിച്ചത്. പിന്നീട് 23, 53, 72 മിനിറ്റുകളിൽ മെസി ഗോൾ നേടി. 86-ാം മിനിറ്റിൽ അർദ ടുറാൻ കൂടി ഗോൾ നേടിയതോടെ റയോ തകർന്നടിഞ്ഞു. ഗോൺസാൽവസാണ് റയോയുടെ ആശ്വാസഗോൾ നേടിയത്.