വാട്ടര്‍ഫോര്‍ഡിലെ പ്രവാസി മലയാളികള്‍ക്കായി ”എന്റെ മലയാളത്തിന്റെ ” പുതിയ അധ്യായന വര്‍ഷം പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു

വാട്ടര്‍ഫോര്‍ഡ്: പ്രവാസി മലയാളികള്‍ക്കായി മലയാളം മിഷന്റെ സഹകരണത്തോടുകൂടി നടത്തിവരുന്ന മലയാള ഭാഷപഠന പദ്ധതിയായ ”എന്റെ മലയാളത്തിന്റെ ”പുതിയ അധ്യായന വര്‍ഷത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രശസ്ത കവിയും, മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട നിര്‍വഹിച്ചു.

വാട്ടര്‍ഫോര്‍ഡിലെ Farronshoneen youth and community center-ല്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന രീതികളെ പറ്റി മലയാളത്തിന്റെ പ്രിയ കവി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വിശദമായ ക്ലാസുകള്‍ നല്‍കി. മലയാളഭാഷയുടെ പ്രാധാന്യം വേറിട്ട രീതിയില്‍ അദ്ദേഹം കുട്ടികള്‍ക്ക് പറഞ്ഞു നല്‍കിയത് വ്യത്യസ്തമായ അനുഭവമായിരുന്നു. ഭാഷ പഠന സര്‍ട്ടിഫിക്കറ്റുകള്‍ ഭാവിയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അതുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ പരിപാടികളെ സംബന്ധിച്ചും വിശദമായി മുരുകന്‍ കാട്ടാക്കട സംസാരിച്ചു. അമ്പതില്‍പരം കുട്ടികള്‍ ആദ്യദിനം തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. എല്ലാ ശനിയാഴ്ചയും രണ്ടു മണി മുതല്‍ ഒരു മണിക്കൂറാണ് മലയാളം ക്ലാസ് നടത്തുന്നത്. രണ്ടാം ക്ലാസിലെയും അതിനു മുകളിലുള്ള എല്ലാ കുട്ടികളെയും മലയാളം ക്ലാസിലേക്ക് സ്വാഗതം ചെയ്യുന്നതായി എന്റെ മലയാളം ഭാരവാഹികള്‍ അറിയിച്ചു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളുമായി നിരവധി പേര്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവേശനോത്സവത്തില്‍ എന്റെ മലയാളം കോര്‍ഡിനേറ്റര്‍ ജയ പ്രിന്‍സ് സ്വാഗതവും ടോം നെല്ലുവേലി നന്ദിയും പറഞ്ഞു. പങ്കെടുത്ത കുട്ടികള്‍ക്കും പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കും വോളണ്ടിയേഴ്‌സിനും വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനും എന്റെ മലയാളം ടീമും നന്ദി അറിയിച്ചു.

Top