വാടക പരിധിയിൽ ധാരണയായി: സർക്കാരും ഫിയന്നാഫാളും തമ്മിൽ ധാരണയിലെത്തി

സ്വന്തം ലേഖകൻ

ഡബ്ലിൻ:വാടക പരിധി നിർണ്ണയിക്കുന്ന വിഷയത്തിൽ സർക്കാരും ഫിയനഫാളും തമ്മിൽ ധാരണയിലെത്തി. ഡബ്ലിനെയും കോർക്കിനെയും റെന്റ് പ്രഷർ സോൺ ആയി പ്രഖ്യാപിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് ആരംഭിച്ച ഡോൾ ചർച്ച ഇന്നും തുടരും. ഗോൾവേ, ലിമറിക്ക്, വാട്ടർഫോർഡ് എന്നീ നഗരങ്ങളെക്കൂടി റെന്റ് പ്രഷർ സോൺ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് ഹൗസിങ് മിനിസ്റ്റർ സിമോൺ കൊവേനി പറഞ്ഞതോടെയാണ് ഫിയനാഫാൾ ബില്ലിന് പിന്തുണ നൽകാമെന്ന് ഉറപ്പു നൽകിയത്. ഫെബ്രുവരിയോടെയാകും ഇവയെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തുക. എങ്കിലും പുതിയ നയം മുന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാലേ ഈ നഗരങ്ങളെ ഉൾപ്പെടുത്തൂ എന്ന് കൊവേനി പ്രത്യേകം പറഞ്ഞു. മീത്ത്, ലൂത്ത്, കിൽഡയർ, വിക്ക്‌ലോ എന്നിവിടങ്ങളെയും റെന്റ് പ്രഷർ സോണിൽ ഉൾപ്പെടുത്തണോ എന്നതു സംബന്ധിച്ച് റസിഡൻഷ്യൽ ടെനൻസീസ് ബോർഡ് ഉടൻ അന്വേഷണം നടത്തണമെന്നും കൊവേനി പറഞ്ഞു.
പുതിയ നഗരങ്ങളെ ഉൾപ്പെടുത്തുമെങ്കിലും അടുത്ത മൂന്നു വർഷത്തിനിടെ വർഷം 4% വരെ വാടക വർദ്ധിപ്പിക്കാം എന്ന നയത്തിന് മാറ്റമില്ല. ആദ്യം എതിർത്ത ഫിയനാഫാൾ പിന്നീട് എതിർപ്പ് പിൻവലിച്ചു. 4% വരെ വാടക വർദ്ധിപ്പിക്കാൻ അനുവദിക്കുന്ന പക്ഷം അടുത്ത മൂന്നു വർഷം കൊണ്ട് 12% വരെ വാടക വർദ്ധിക്കുമെന്നായിരുന്നു ഫിയനാഫാളിന്റെ വാദം. എന്നാൽ ഇത് കണക്ക് പെരുപ്പിച്ചുകാട്ടലാണെന്നും, എല്ലാവരും മൂന്ന് വർഷങ്ങൾ കൊണ്ട് ആകെ 12% വാടക വർദ്ധനവ് അനുഭവിക്കേണ്ടിവരില്ലെന്നും കൊവേനി മറുപടി നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top