
പി.പി ചെറിയാൻ
ഹൂസ്റ്റൺ: ഹൂസ്റ്റൺ യൂണിവേഴ്‌സിറ്റി സിസ്റ്റത്തിലെ എട്ടാമതു ചാൻസലർ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റന്റെ പതിമൂന്നാമത് പ്രസിഡന്റ് തുടങ്ങിയ ഉന്നതപദവികൾ അലങ്കരിക്കുന്ന ഇന്ത്യൻ അമേരിക്കൻ വനിതയായ റേണു കട്ടൂരിനെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അക്കാദമിക് അഡൈ്വസറായി കൗൺസിൽ അംഗമായി നിയമിച്ചു.
ഒക്ടോബർ 19 നു യുഎസ് സെക്യൂരിറ്റി ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ജെ കോൺസണാണ് നിയമനം നടത്തിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. 2008 ലാണ് കാട്ടൂർ യുഎസ് സിസ്റ്റത്തിന്റെ ചുമതലയിൽ പ്രവേശിച്ചത്. റെനുവാണ് ഹൂസ്റ്റൺ യൂണിവേഴ്‌സിറ്റിയുടെ വിദേശിയായ ആദ്യ പ്രസിഡന്റ്.
അമേരിക്കയിലെ തന്നെ പ്രധാന യൂണിവേഴ്‌സിറ്റിയുടെ തലപ്പത്ത് നിയമിക്കപ്പെടുന്ന പ്രഥമ ഇന്ത്യൻ അമേരിക്കൻ വനിത കൂടിയാണ് റെനു. ഉത്തർപ്രദേശിലെ ഫറൂക്കബാദിലാണ് ഇവർ ജനിച്ചത്. കാൺപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും 1973 ൽ ബിരുദമെടുത്തു. തുടർന്നു അമേരിക്കയിലെത്തിയ റെനു പർധ്യ യൂണിവേഴ്‌സിറ്റിയൽ നിന്നു ഡോക്ടർ ഓഫ് ഫിലോസഫി കരസ്ഥമാക്കി. ഇപ്പോൾ ഭർത്താവ് സുരേഷ്, മക്കൾ പൂജ, പരുൾ എന്നിവർക്കൊപ്പം ഹൂസ്റ്റണിൽ താമസിക്കുന്നു.