പി.പി ചെറിയാൻ
വാഷിങ്ടൺ: നവംബർ എട്ടിനു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടിനു ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ റിപബ്ലിക്കൻ പാർട്ടിയിലുണ്ടായിരുന്ന അനൈക്യത്തിനു അയവുവരുത്തി റിപബ്ലിക്കൻ പാർട്ടി പ്രൈമറയിൽ ബന്ധവൈരികളായിരുന്ന ഡൊണാൾഡ് ട്രമ്പും ടെക്‌സസ് സെനറ്റർ ടെഡ് ക്രൂസും ഐക്യത്തിന്റെ പാതയിലെത്തി. ഡമോക്രാറ്റിക് പാർട്ടിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനും എട്ടുവർഷങ്ങൾക്കു ശേഷം വെറ്റ് ഹൗസിന്റെ സാരഥ്യം ഏറ്റെടുക്കുന്നതിനും കൈകോർത്തു മുന്നേറുവാൻ തീരുമാനിച്ചത് രാഷ്ട്രീയ പ്രവചനങ്ങളെ പോലും കാറ്റിൽ പറത്തി. ഡൊണാൾഡ് ട്രമ്പിന്റെ ശകാരവർഷങ്ങൾക്കു ഇരയാകേണ്ടി വന്നിട്ടുള്ള ടെഡ് ക്രൂസ് ടമ്പിനെ എൻഡോഴ്‌സ് ചെയ്യുന്നു എന്ന വാർത്ത എതിരാളികളിൽ പോലും അമ്പരപ്പുണ്ടാക്കി.
സെപ്റ്റംബർ 23 വെള്ളിയാഴ്ച വൈകിട്ടാണ് ടെഡ്ക്രൂസ് ട്രമ്പിനെ പരസ്യമായി എൻഡോഴ്‌സ് ചെയ്യുന്നതായും, റിപബ്ലിക്കൻ പാർട്ടിയുടെ വിജയത്തിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ടത്. മാസങ്ങളായി മാനസിക തയ്യാറെടുക്കിനും പ്രാർഥനയ്ക്കും ശേഷമാണ് ഡൊണാൾഡ് ട്രമ്പിനു വോട്ടു ചെയ്യുവാൻ തീരുമാനിച്ചതെന്നു ടെഡ് ക്രൂസ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുരിച്ചിട്ടു. റിപബ്ലിക്കൻ പാർട്ടി പ്രതിനിധിയെ പിൻതുണയ്ക്കുമെന്നു ഒരു വർഷം മുൻപ് എടുത്ത പ്രതിജ്ഞ നിറവേറ്റുവാൻ ഞാൻ ബാധ്യസ്ഥാണ്. വോട്ടർമാർ എന്റെ തീരുമാനത്തോടു യോജിക്കുമെന്നു വിശ്വസിക്കുന്നതായും ക്രൂസ് പറഞ്ഞു.
ട്രമ്പിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി മൈക്ക് പെൻഡ ഇരുവരെയും യോജിപ്പിക്കുന്നതിനും മുഖ്യപങ്ക് വഹിച്ചു. ടെഡ് ക്രൂസിന്റെ ക്യാംപെയിൻ മാനേജർ സ്‌പോക്മാൻ ജേസൺ മില്ലരെയും ട്രമ്പിന്റെ പ്രചാരണ ചുമതലയിൽ നിയമിച്ചതും ഇന്റർനെറ്റുമായി ബന്ധപ്പെട്ട വിഷയം സെനറ്റിൽ ടെഡ് ക്രൂസും അവതരിപ്പിച്ചതിനെ പിൻതാങ്ങിയതും ക്രൂസിന്റെ അടുത്ത സുഹൃത്തായ യൂട്ട സെനറ്റർ മൈക്ക്‌ലിയെ സുപ്രറം കോടതി ജഡ്ഡിമാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതും ക്രൂസിനെ ട്രമ്പിനു അനുകൂലമായി തീരുമാനമെടുക്കുന്നതിനു പ്രേരിപ്പിച്ച ഘടകങ്ങളാണ്. റിപബ്ലിക്കൻ പാർട്ടി ഭരണത്തിലെത്തുമെന്നതിന്റെ സൂചനകളാണ് ഥഇിൽ നിന്നും വ്യക്തമാകുന്നത്.