പി.പി ചെറിയാൻ
വാഷിങ്ടൺ ഡിസി: റിപബ്ലിക്കൻ പ്രൈമറിയിൽ കൂടുതൽ വോട്ടുകൾ നേടുന്ന സ്ഥാനാർഥിക്കു പ്രസിഡന്റ് നോമിനേഷൻ നൽകണമെന്നു വാൾമാർട്ട് മാംസ് സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
റിപബ്ലിക്കൻ പാർട്ടി നേതൃത്വം ട്രമ്പിനോടു വഞ്ചനയാണ് കാണിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.
അടുത്ത ക്ലീവ്‌ലാൻഡിൽ നടക്കുന്ന റിപബ്ലിക്കൻ കൺവൻഷു മുമ്പു പാർട്ടി നോമിനേഷന് ആവശ്യമായ ഡലിഗേറ്റുകളെ ലഭിച്ചില്ലെങ്കിലും കൂടുതൽ ഡെലിഗേറ്റുകളും കൂടുതൽ വോട്ടുകളും ആർക്കാണ് ലഭിക്കുന്നുവോ അവരെ പ്രസിഡന്റ് സ്ഥാനാർഥിയായി നോമിനേറ്റ് ചെയ്യണമെന്നു ട്രമ്പിനെ ലക്ഷ്യം വച്ചു കൊണ്ടു ഇവർ ആവശ്യപ്പെട്ടു. ട്രഡ് ക്രൂസിനാണെങ്കിലും ഈ വ്യവസ്ഥ ബാധകമാക്കണമെന്നും ഇവർ പറയുന്നു. പതിനെട്ടു വയസിനു താഴെയുള്ളവരും ഒറു കുഞ്ഞിമന്റെ മാതാവും സ്ഥിരമായി മാർട്ടിൽ നിന്നും ഷോപ്പിൽ നടത്തുന്നവരുമമാണ് വാൾമാർട്ട് മാംസ് എന്ന സംഘടനയിൽ അംഗങ്ങളായുള്ളത്.
ന്യൂയോർക്കിൽ തിരഞ്ഞെടുപ്പിൽ ട്രമ്പ് വൻവിജയം കരസ്ഥമാക്കിയെങ്കിലും റിപബ്ലിക്കൻ ഡെലിഗേറ്റുകളുടെ ആവശ്യമായ പിൻതുണ ലഭിക്കുവൻ സാധ്യതയില്ലാത്തത് നോമിനേഷനെ പ്രതികൂലമായി ബാധിക്കും. ഡെമോക്രാറ്റിക് പാർട്ടിയിൽ ഹില്ലരിയുടെ സ്ഥിതിയും ഇതിൽ നിന്നും വിഭിന്നമല്ല. 2383 ഡെലിഗേറ്റുകളുടെ പിൻതുണ ക്ലിന്റണു ലഭിക്കുമോ എന്നത് പ്രവചിക്കുക സാധ്യമല്ല. ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം ഹില്ലരിക്കു പിൻതുണ നൽകുന്നതിനാൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു ഹില്ലരി തന്നെ എത്തുമെന്നും ഉറപ്പാണ്.