എന്നിസ് :- റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍ ഓശ്ബ്ബ് നേതൃത്വം നല്‍കുന്ന വോയ്സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ കൗണ്ടി ക്ലെയറിലെ എന്നിസിലുള്ള സെന്‍റ് ഫ്ളാനന്‍സ് കോളേജ്ജില്‍ വച്ച് നവബംര്‍11,12,13 തിയതികളില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന മൂന്ന് ദിവസത്തെ ഇംഗ്ലീഷിലുള്ള റസിഡന്‍ഷ്യല്‍ ധ്യാനം നടത്തപ്പെടുന്നു.
നവബംര്‍11 തിയതിയിലെ തിരുകര്‍മ്മങ്ങള്‍ കില്ലലൂ രൂപതയിലെ മെത്രാന്‍ റൈറ്റ്. റവ. ബിഷപ്പ് ഫിന്‍ന്‍റന്‍ മൊനഹന്‍ നേതൃത്വം നല്‍കുന്നതാണ്. നവബംര്‍12 തിയതിയിലെ തിരുകര്‍മ്മങ്ങള്‍ക്ക് വോയ്സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ പേട്രന്‍റ് ബിഷപ്പും, കാഷ്യല്‍ & ഇമിലി രൂപതകളുടെ ആര്‍ച്ചു ബിഷപ്പുമായ മോസ്റ്റ് . റവ. കിരണ്‍ ഒറയിലി നേതൃത്വം നല്‍കുന്നതുമാണ്.
ബ്രദര്‍ സന്തോഷ് കരുമത്ര നേതൃത്വം നല്‍കുന്ന മലയാള റസിഡന്‍ഷ്യല്‍ ധ്യാനം നവബംര്‍ 2,3,4 തിയതികളില്‍ സെന്‍റ് ഫ്ളാനന്‍സ് കോളേജ്ജില്‍ വച്ച് നടത്തപ്പെടുന്ന മലയാളത്തിലുള്ള റസിഡന്‍ഷ്യല്‍ ധ്യാനം പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമത്ര നേതൃത്വം നല്‍കുന്നതുമാണ്. നവബംര്‍ രണ്ടാം തിയതിയിലെ തിരുകര്‍മ്മങ്ങള്‍ കില്ലലൂ രൂപതയിലെ മെത്രാന്‍ റൈറ്റ്. റവ. ബിഷപ്പ് ഫിന്‍ന്‍റന്‍ മൊനഹന്‍ നേതൃത്വം നല്‍കുന്നതാണ്. 18 വയസ് മുതലുള്ളവര്‍ക്കാണ് ഈ ധ്യനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. താമസവും ഭക്ഷണവും ധ്യാനകേന്ദ്രത്തില്‍ തന്നെ ഒരുക്കിയിരിക്കുന്നു. പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന ഈ മെയില്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.