
ബ്ലാക്‌റോക്ക് : ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ച് ഇടവക വികാരിയായിരുന്ന വെരി റവ. ഫാ. ഡെർമോട്ട് ലെയ്‌കോക്ക് നിര്യാതനായി .ഇന്ന് പുലർച്ചെ 4:51 ന് ആണ് ഇടവക ജനത്തിന് ഏറ്റവും പ്രിയപ്പെട്ട ഇടവക വികാരിയെ നിത്യജീവനിലേക്ക് വിളിക്കപ്പെട്ടത് .ന്യുടൗൺ പാർക്ക് ഇടവകപള്ളിയിൽ വികാരിയായി സേവനം അനുഷ്ടിച്ച അദ്ദേഹം ഇടവക ജനത്തിന് വളരെ പ്രിയപ്പെട്ടവനായിരുന്നു. എല്ലാവരോടും വളരെ സൗമ്യതയോടും സ്നേഹത്തോടും പെരുമാറിയിരുന്നതിനാൽ വിശ്വാസികൾക്ക് ഏറ്റവും സ്വീകാര്യനായിരുന്നു ഫാ ഡെർമോട്ട് .
സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കും ഇന്ത്യൻ കമ്മ്യൂണിറ്റിക്കും ഏറ്റവും അധികം പിന്തുണ നൽകിയിരുന്നതും പ്രിയപ്പെട്ട ഡെർമറ്റ് ലെയ്‌കോക്ക് അച്ഛനായിരുന്നു . ഫാ ഡെർമോട്ട് വികാരി ആയിരുന്ന സമയത്ത് ആയിരുന്നു സീറോ മലബാർ സഭ ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ കുർബാന അർപ്പണം തുടങ്ങിയത് .ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് എന്നു കരുത്തുറ്റ പിന്തുണയും സംരക്ഷണവും ഇപ്പോഴും നൽകുന്നതു ഫാ ഡെർമോട്ട് മുന്നിൽ നിന്നിരുന്നു .ബ്‌ളാക്‌റോക്ക് ഇടവകയിലെ ജനത്തിന്റെ ഏത് ആവശ്യത്തിനും ഫാ ഡെർമോട് സഹായവുമായി മുന്നിൽ ഉണ്ടായിരുന്നു .കഴിഞ്ഞ വർഷങ്ങളിൽ സീറോ മലബാർ സഭ ധ്യാനത്തിനും മാറ്റ് ഇടവയുടെ എല്ലാ സുഗമമായ പ്രവർത്തനത്തിനും എന്നും സഹായവും പിന്തുണയും നൽകിയിരുന്ന ഫാ ഡെർമോട്ടിന്റെ വിയോഗം ഇന്ത്യൻ കമ്മ്യൂണിറ്റിക്കും തീരാനഷ്ടവുമാണ് !
വെരി റവ. ഫാ. ഡെർമോട്ട് ലെയ്‌കോക്കിന്റെ നിര്യാണത്തിൽ ഡബ്ലിൻ റീജിയൻ പിതൃവേദി പ്രസിഡന്റും ബ്ളാക്ക് റോക്ക് ഇടവക മുൻ ട്രസ്റ്റിയുമായ സിബി സെബാസ്റ്റ്യൻ അഗാതമായ ദുഃഖം രേഖപ്പെടുത്തി .ഫാ. ഡെർമോട്ടിന്റെ അചഞ്ചലമായ സമർപ്പണവും, ദയയും, ആത്മീയ മാർഗനിർദേശവും സീറോ മലബാർ ഇടവകയിലെയും സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിയിലെയും എണ്ണമറ്റ അംഗങ്ങളുടെ ജീവിതത്തെ സ്പർശിച്ചിട്ടുണ്ട്.എപ്പോഴും ഒരു സുഹൃത്തിനെ പോലെ പ്രവാസി സമൂഹത്തെ ചേർത്ത് പിടിച്ചുകൊണ്ട് സീറോ മലബാർ സഭ സമൂഹത്തിന്റെ വളർച്ചക്ക് പിന്തുണ നൽകിയിരുന്ന ഫാ ഡെർമോട്ട് ലെയ്‌കോക്കിന്റെ വേർപാട് ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ എല്ലാ സമയത്തും സ്മരിക്കപ്പെടുമെന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു .
ഫാ. ഡെർമോട്ട് ലെയ്‌കോക്കിന്റെ ഫ്യൂണറൽ ചടങ്ങുകൾ ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയുമായി Church of the Guardian Angels, BLACKROCK-ൽ വെച്ച് നടക്കും .