റീ എന്‍ട്രി വിസയില്‍ രാജ്യം വിടുന്നവര്‍ പുതിയ വിസയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി

ജിദ്ദ: റീ എന്ട്രി വിസയില്‍ സൗദിയില്‍ നിന്നും പോകുന്നവരെ പുതിയ വിസയില്‍ സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിന് പരമാവധി മൂന്ന് വര്‍ഷത്തെ ഇടവേള അനിവാര്യമാണ് എന്നും പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു

സൗദിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അവധിക്കായി റീ എന്ട്രി വിസയില്‍ സ്വദേശത്തേക്ക് പോകുന്നവര്‍ മറ്റൊരു വിസയില്‍ വീണ്ടും സൗദിയിലെത്താന്‍ ശ്രമിക്കാറുണ്ട്. ചെയ്തുകൊണ്ടിരിക്കുന്ന ജോലി തൃപ്തരല്ലാത്തവരാണ് ഇത്തരത്തില്‍ മറ്റൊരു വിസ സംഘടിപ്പിച്ച് പുതിയ വിസയില്‍ വരാന്‍ ശ്രമിക്കുന്നത് . റി എന്ട്രി വിസയില്‍ പോയി പുതിയ വിസയില്‍ എത്താന്‍ ശ്രമിക്കുന്നവരെ യാതൊരു കാരണവശാലും സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം മീഡിയ തലവന്‍ മുഹമ്മദ് അല്‍ സാദ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊഴിലാളികള്‍ റീ എന്ട്രി വിസയില്‍ നാട്ടിലേക്ക് പോവുകയും തിരികെ മറ്റൊരു കമ്പനിയിലേക്ക് പുതിയ വിസയില്‍ എത്തിയാല്‍ തങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ നിരവധി തൊഴിലുടമകള്‍ നേരത്തെ അധികൃതരെ അറിയിച്ചിരുന്നു. ഇത്തരം പ്രവണതയ്ക്ക് കടിഞ്ഞാണിടാനാണ് അധികൃതര്‍ മുന്നുവര്‍ഷത്തെ കാലപരിധി കൊണ്ടുന്നവത്.ഈ നിയമം നേരത്തെ നിലവിലുണ്ടെങ്കിലും പലരും ഇക്കാരൃത്തെ കിറിച്ച് അജ്ഞരാണ്. കൂടാതെ പാസ്‌പോര്‍ട്ട് വിഭാഗം നേരത്തെ നിയമം അത്രയേറെ ശക്തമാക്കിയിരുന്നുമില്ല. പാസ്‌പോര്‍ട്ട് വിഭാഗത്തോട് പലരും ഇതുസംബന്ധമായ വൃക്തത ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് മീഡിയാ തലവന്‍ മുഹമ്മദ് അല്‍ സാദ് ഇക്കാര്യം ഇന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുന്ന

Top