ദുബായ്: അറബ് ലോകത്തെ അതിസമ്പനരായ 100 ഇന്ത്യന്‍ വ്യവസായികളില്‍ എംഎ യൂസഫലി രണ്ടാമത്. ഫോബ്‌സ് മാഗസിനാണ് പട്ടിക പുറത്തുവിട്ടത്. ആദ്യ പത്തില്‍ ആറു പേരും മലയാളികള്‍; സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വസ് വാനിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്‍. യൂസഫലിയാണ് മിഡില്‍ ഈസ്റ്റിലെ സമ്പന്നരില്‍ ഒന്നാമന്‍.
മലയാളി വ്യവസായികളില്‍ ഒന്നാം സ്ഥാനവും എംഎ യൂസഫലിയ്ക്ക് തന്നെ. ഇന്ത്യന്‍ വ്യവസായികളെ കൂടാതെ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് തലത്തിലുള്ള 50 മികച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പട്ടികയും ഫോബ്‌സ് പുറത്ത് വിട്ടിട്ടുണ്ട്. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് ജഗ്തിയാനിയാണ് ഇന്ത്യക്കാരില്‍ മൂന്നാമന്‍.
ന്യൂമെഡിക്കല്‍ സെന്റര്‍, യുഎഇ എക്‌സേഞ്ച് എന്നിവയുടെ സ്ഥാപകന്‍ ബി ആര്‍ ഷെട്ടി നാലാമതും ഗ്‌ളോബല്‍ എഡ്യൂക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസ് (ജെംസ്) ചെയര്‍മാന്‍ സണ്ണി വര്‍ക്കി അഞ്ചാം സ്ഥാനത്തുമാണ്.
ശോഭാ ഗ്രൂപ്പ് ചെയര്‍ാന്‍ പിഎന്‍സി മേനോന്‍ (ആറ്), ഡിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ആസാദ് മൂപ്പന്‍ (ഏഴ്), ഡോഡ്‌സില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രാജന്‍ കിലാചന്ദ് (എട്ട്), ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രവി പിള്ള (ഒന്‍പത് ), വിപിഎസ് ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഷംഷീര്‍ വയലില് (പത്ത് ) എന്നിവരാണ് ആദ്യ പത്തിലുള്ളത്. ഇവരെക്കൂടാതെ സിദ്ദീഖ് അഹമ്മദ്, തുംബൈ മൊയ്തീന്‍, ജോയ് ആലൂക്കാസ്, അദീബ് അഹമ്മദ്, കെ പി ബഷീര്‍, ദിലീപ് രാഹുലന്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.