പി.പി ചെറിയാൻ
ഓസ്റ്റിൻ: ടെക്സസ് മുൻഗവർണറും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സ്ഥാനാർഥിയുമായിരുന്ന റിക് പെറി ഡൊണാൾഡ് ട്രമ്പിനെ എൻഡോഴ്സ് ചെയ്തു.
ഡൊണാൾഡ് ട്രമ്പ് അധികാരത്തിൽ വരികയാണെങ്കിൽ ഗവൺമെന്റിൽ മുഖ്യസ്ഥാനം റിക് പെറിക്കു ലഭിക്കുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. എന്നാൽ, ടെക്സസ് ഗവർണറായിരിക്കുന്ന ഗ്രേഗ് എമ്പർട്ട് ഇതുവരെ ട്രമ്പിനെ പരസ്യമായി എൻഡോഴ്സ് ചെയ്യുന്നതായി പ്രഖ്യാപിച്ചിട്ടില്ല.
റിപബ്ലിക്കൻ സംസ്ഥാനമായ ടെക്സസ് ട്രമ്പിനു വൻവിജയം നേടികൊടുക്കുമെന്നാണ് ഈയ്യിടെ നടത്തിയ സർവേകൾ വെളിപ്പെടുത്തുന്നത്. ഹില്ലരിയ്ക്കു ആദ്യം അൽപം മുൻതൂക്കം ലഭിച്ചിരുന്നുവെങ്കിലും അതിനെ മറികടന്ന് ട്രമ്പ് ടെക്സസിൽ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്. ഈ മെയിൽവിവാദത്തിൽ കുരുങ്ങിക്കിടക്കുന്ന ഹില്ലരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
ഇതര സംസ്ഥാനങ്ങളിലും ഹില്ലരിക്കായിരുന്നു ജനപിൻതുണയ്ക്കു മങ്ങൽ ഏറ്റിരിക്കുകയാണെന്നു സർവേകൾ വെളിപ്പെടുത്തുന്നു.