കുവൈറ്റ്: പ്രവാസി വ്യാവസായിയുടെ കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ റിമകല്ലിങ്കല്‍ നൃത്തമവതരിപ്പിക്കാതെ വേദി വിട്ടത് ഭീഷണി മൂലമെന്ന് സംശയം. ഇത് സംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചയായതോടെയാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് അന്വേഷണം നടത്തിയത്. ഗ്രീന്‍ റൂമില്‍ നൃത്തമവതരിപ്പിക്കാന്‍ തയ്യാറായി നിന്ന റിമ അവസാന നിമിഷമാണ് പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. റിമ നൃത്തമവതരിപ്പിച്ചാല്‍ പരിപാടി കുളമാക്കുമെന്ന് നേരത്തെ അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ റിമ വേദിയില്‍ കയറാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് നടിയ്ക്ക് മൊബൈല്‍ സന്ദേശം ലഭിക്കുന്നത് ഇതോടെ വസ്ത്രം മാറ്റി നടി വേദി വിടുകയായിരുന്നു.
പ്രമുഖ വിദേശ വ്യവസായും എറണാകുള്ളത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഉടമയുമായ കെ ജി എബ്രഹാമിന്റെ എന്‍.ബി.ടി.സി ഗ്രൂപ്പ് സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ നൃത്തം ചെയ്യാന്‍ കുവൈറ്റിലെത്തിയതായിരുന്നു റിമക്ലലിങ്കില്‍. വ്യാഴാഴ്ച വെകിട്ട് ആറ് മണിയോടെ ഫെസ്റ്റീവ് നൈറ്റ് ആരംഭിക്കുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. ആദ്യ പരിപാടികളില്‍ തന്നെ റിമ കല്ലിങ്കലിന്റെ കേരളീയ നൃത്തവും ഉള്‍പ്പെടുത്തിയിരുന്നു. പരിപാടിക്കായി നേരത്തെ കുവൈറ്റിലെത്തിയ റിമ മേക്കപ്പിട്ട് ഗ്രീന്‍ റൂമില്‍ ഇരിക്കുമ്പോള്‍ ഒരു മെസ്സേജ് ഫോണിലേക്കെത്തി, ഇതേത്തുടര്‍ന്ന് റിമ സംഘാടകരുമായി സംസാരിച്ച് പരിപാടി ഉപേക്ഷിക്കുകയായിരുന്നു. ത
മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ അടുത്ത് ഇരിപ്പടം പിടിക്കുകയായിരുന്നു. എന്നാല്‍ റിമയ്ക്ക് ലഭിച്ച ഭീഷണി സന്ദേശത്തെക്കുറിച്ച് വ്യക്തതയില്ല. ഏതെങ്കിലും സംഘടനയുടെ സന്ദേശമാണോയെന്ന് സംഘാടകരും റിമയും ഇതുവരെ തുറന്ന് പറയാന്‍ തയ്യാറായിട്ടില്ല. റിമയ്ക്കൊപ്പം കുവൈറ്റിലെത്തിയ ഗായകസംഘത്തിലെ പലരുമായും ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും അവരും സന്ദേശത്തിലെ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ തയ്യാറായിട്ടില്ല.
മ്യൂസിക് ഡയറക്ടര്‍ എം ജയചന്ദ്രന്‍, പിന്നണി ഗായകരായ വിജയ് യേശുദാസ്, വിദു പ്രതാപ്, വിജയ് പ്രകാശ്, ഗായികമാരായ സിതാര, സയനോര ഫിലിപ്പ് എന്നിവരടങ്ങുന്ന ഗായകസംഘമാണ് തുടര്‍ന്ന വേദിയില്‍ പരിപാടി അവതരിപ്പിച്ചത്. ഗാനമേളയ്ക്കിടെ റിമയെ ഗായകര്‍ വേദിയിലേക്ക് ആനയിച്ചിരുന്നു. അതേസമയം നടി അസ്വസ്ഥതയിലായിരുന്നു എന്നാണ് കാഴ്ചക്കാരായെത്തിയവരുടെ നിരീക്ഷണം.
റിമയുടെ ചിത്രം പതിച്ച നൂറുകണക്കിന് കാര്‍ഡുകളും ഏതാനും ബോര്‍ഡുകളും ഉപയോഗിച്ചെങ്കിലും നടിയുടെ പരിപാടി ഭീഷണിയെതുടര്‍ന്ന സംഘാടകര്‍ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം നടിയുടെ നൃത്തം നടത്തരുതെന്നും, നടത്തിയാല്‍ അലങ്കോലപ്പെടുമെന്നും നേരത്തെ സംഘാടകര്‍ക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു.