സിലിക്കണ്‍വാലി: സിലിക്കണ്‍വാലി സന്ദര്‍ശനത്തിനിടയില്‍ കാലിഫോര്‍ണിയയില്‍ എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇന്ത്യന്‍ അമേരിക്കന്‍ ഗ്രൂപ്പുകള്‍ ഡാന്‍ഹൊസെയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ഒഴിവാക്കണമെന്നു യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ടു പട്ടേല്‍ഗ്രൂപ്പുകള്‍ സംയുക്തമായി അഭ്യര്‍ഥിച്ചു.
സംവരണത്തെ സംബന്ധിച്ചു ഗുജറാത്തില്‍ നടക്കുന്ന സമരം ആഭ്യന്തര പ്രശ്‌നമായി കാണമെന്നും ഇന്ത്യയ്ക്കു പുറത്ത് ഈ വിഷയം സമരമായി ഉയര്‍ത്തിക്കാട്ടന്നതു ശരിയല്ലെന്നും ഇവര്‍ അഭ്യര്‍ഥനയില്‍ പറയുന്നു. ചന്ദ്രകാന്ത് പട്ടേല്‍, മനീഷ് പട്ടേല്‍ എന്നിവര്‍ പ്രതിനിധാനം ചെയ്യുന്ന ന്യൂ ജേഴ്‌സി, ന്യൂയോര്‍ക്ക് ഗ്രൂപ്പുകള്‍ പ്രധാനമന്ത്രിക്കെതിരെ നടത്തുന്ന പ്രതിഷേധം പ്രകടനങ്ങളെ ഒരു വിധത്തിലും ന്യായീകരിക്കാവുന്നതല്ല എന്നു വ്യക്തമാക്കി.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിക്ക് ഫോര്‍ ജസ്റ്റിസ് അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിളിറ്റി തുടങ്ങിയ ഗ്രൂപ്പുകള്‍ പ്രധാനമന്ത്രിയുടെ പരാജയങ്ങള്‍ തുറന്നു കാണിക്കുന്നതിനാണ് പ്രതിഷേധറാലി സംഘടിപ്പിക്കുന്നതെന്നും വ്യക്തമാക്കി. സെപ്റ്റംബര്‍ 27 നു ഡാന്‍ഹൊേസെ എസ്എ സെന്ററിനു പുറത്ത് 18500 പേരെ അണിനിരത്തി റാലിയ്‌ക്കൊരുക്കുകയാണ്.