പി.പി ചെറിയാൻ
വാഷിങ്ടൺ ഡിസി: വാഷിങ്ടൺ ഡിസിയിൽ ഇന്ന് നടന്ന നാഷണൽ ജിയോഗ്രാഫിക് ബി മത്സരത്തിൽ റിഷി നായർക്കു വിജയ കിരീടം. പന്ത്രണ്ടു വയസുകാരിയായ റിഷി നായർ ഫ്‌ളോറിഡാ വില്യംസ് മാഗ്നറ്റ് മിഡിൽ സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. ഫൈനൽ മത്സരത്തിൽ പങ്കെടുത്ത അവസാന പത്തുപേരിൽ ഏഴു പേരും ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികളായിരുന്നു.
ഒന്നാം സ്ഥാനത്തിനു അർഹയായ ഋഷി നായരെ കൂടാതെ രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികളായ സകിത് ജോനൽ(14) വെസ്റ്റ് ഫോർഡ് മാസഞ്ചുസൈറ്റ് കപിൽ നെയ്ഥൻ(12) ഹൂവർ അലബാമ എന്നിവർക്കാണ് ലഭിച്ചത്.
റിഷി നായർക്കു (50,000) സകിത് ജോനൽ (25,000) ഡോളർ വീതമാണ് സ്‌കോളർഷിപ്പ് ലഭിക്കുക. നാഷണൽ ജിയോഗ്രാഫിക് ബി മത്സരങ്ങളിൽ തുടർച്ചയായി അഞ്ചു തവണയാണ് ഇന്ത്യൻ – അമേരിക്കൻ വിദ്യാർഥികൾ ഒന്നാം സ്ഥാനത്തെത്തുന്നത്. ഫൈനൽ മത്സരത്തിൽ ഇർവിങ് ടെക്‌സസിൽ നിന്നുള്ള പ്രണയ് വരദയും പങ്കെടുത്തിരുന്നു.
അമ്പതു സംസ്ഥാനങ്ങളിലും ഡിസ്ട്രിക്ട് ഓഫ് കൊളംബിയ, യുഎസ് അറ്റ്‌ലാൻഡിക്ക, പസഫിക് ടെറിട്ടറികളിലും ഉൾപ്പെട്ട 11,000 സ്‌കൂളുകളിൽ നിന്നുള്ള മൂന്നു മില്യൺ വിദ്യാർഥികളിൽ റിഷി നായർ ഒന്നാം സ്ഥാനത്തിനു അർഹനായത്.