ബത്ഹയിലെ ഫിലിപ്പീന്‍സ് മാര്‍ക്കറ്റിന് സമിപം മലയാളി മാനേജ്‌മെന്റിന് കീഴിലുള്ള സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ആര്‍ക്കും പരുക്കില്ല. വന്‍നാശനഷ്ടം കണക്കാക്കുന്നു. ഉച്ചയ്ക്ക് പ്രാദേശിക സമയം രണ്ടരയോടെയാണ് തിപിടുത്തമുണ്ടായത്. ആളപായമില്ലെങ്കിലും സാധനങ്ങളെല്ലാം കത്തി നശിച്ചു.
രണ്ട് നിലകളുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സംഭവ സമയം ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് ജോലിക്കാരും ഉപഭോക്താക്കളുമുണ്ടായിരുന്നു. ഇവരെല്ലാം പെട്ടെന്ന് പുറത്തേക്കോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വൈദ്യുതി ഷോര്‍ട് സര്‍കൃൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വസ്ത്രങ്ങള്‍ വച്ചിരുന്ന ഭാഗത്താണ് ആദൃം തീപടര്‍ന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ അല്‍ രാജ്ഹി ബാങ്കും പ്രവര്‍ത്തിക്കുന്നു. സംഭവം അറിഞ്ഞയുടന്‍സൗദി അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമിച്ചു. തീപിടുത്തമുണ്ടയ ഉടന്‍ഇവിടേക്കുള്ള റോഡുകള്‍ അധികൃതര്‍ അടച്ചിട്ടു. ഈ ഭാഗങ്ങളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.