ആർഎസ് സി ജിദ്ദ സോൺ സാഹിത്യോത്സവം: സാസ്‌കാരിക സമ്മേളനം നടത്തി

സ്വന്തം ലേഖകൻ

‘കലയും സാഹിത്യവും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാകണം’
ജിദ്ദ- പ്രകൃതിയുടെ സൃഷ്ടിപ്പിലാണ് ഏറ്റവും അത്യുദാത്തമായ കലയുള്ളതെന്നും, അതിന്റെ പകർപ്പുകൾ മാത്രമാണ് ലോകത്തെ സർവ കലകളുമെന്നും കവി മുഹമ്മദ്കുട്ടി ഏളമ്പിലാക്കോട് (മലയാളം ന്യൂസ്) അഭിപ്രായപ്പെട്ടു. ആർ.എസ്.സി ജിദ്ദ സോൺ സാഹിത്യോത്സവിന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരിക്കണം കലയും സാഹിത്യവും. ഏതു വ്രണിത ഹൃദയത്തിനും ഇരുണ്ട കാലഘട്ടത്തിലും സാഹിത്യവും കലകളും സാധ്യമാണ്. പ്രകൃതി വരച്ചുകാണിക്കുന്ന ഒരുമയുടെ സന്ദേശമായിരിക്കട്ടെ സർഗാത്മക സൃഷ്ടികളുടെ അന്തർധാരയെന്നും ധാർമികതയിലൂന്നിയ സാംസ്‌കാരിക സംവേദനമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ എസ് സി ജിദ്ദ സോൺ സാഹിത്യോത്സവിന്റെ പ്രധാന വേദി, വാദ്യമേളയുടെ അകമ്പടിയും തനിമയാർന്ന കലാത്മകതയെ നിർവ്വീര്യമാക്കുന്ന സംഗീതോപകരണങ്ങളുടെ ശബ്ദഘോഷങ്ങളൊന്നുമില്ലാതെ സർഗ്ഗാത്മകതയുടെ വസന്തം തീർത്ത് കുരുന്നുകളും കൊച്ചു പ്രതിഭകളും നടത്തിയ പ്രകടനം ആസ്വാദക മനസ്സുകൾക്ക് വേറിട്ടനുഭവമായി മാറി.
ഐ.സി.എഫ് മിഡ്‌ലീസ്റ്റ് സെക്രട്ടറി മുജീബ് ഏ ആർ നഗർ, ഐ.സി.എഫ് ജിദ്ദാ സെന്റ്രൽ പ്രസിഡന്റ് മുഹ്‌യുദ്ധീൻകുട്ടി സഅദി കൊട്ടുക്കര, ആർ എസ് സി സൗദി നാഷണൽ എക്‌സിക്യട്ടീവ് യാസർ അറഫാത്ത്, സ്വാഗത സംഘം സെക്രട്ടറി എം.സി അബ്ദുൽ ഗഫൂർ, വർക്കിംഗ് സെക്രട്ടറി ഖലീലുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ മാപ്പിള ഗായകൻ മഷ്ഹൂദ് തങ്ങൾ സംഗീതാലാപനം നടത്തി. സംഗീത കലാകാരൻ വി.ജെ കൊയ സംബന്ധിച്ചു.
രാവിലെ ഒമ്പത് മണിക്ക് കിലോ 13 ലെ അൽ ഖമർ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സാഹിത്യോത്സവ് ഐ. സി. എഫ് സൗദി നാഷണൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
ഒരു മാസക്കാലമായി നടന്നുവന്ന യൂണിറ്റ് സെക്ടർ തല സാഹിത്യോത്സവ് മത്സരങ്ങൾക്ക് ശേഷം നടന്ന സോൺ തല മത്സരത്തിൽ അനാക്കിഷ്, ഷറഫിയ്യ, ബവാദി, ജാമിഅ എന്നീ സെക്ടറുകളിൽ നിന്നായി ഇരനൂറിലധികം പ്രതിഭകൾ മാറ്റുരച്ചു. 242 പൊയിന്റുകൾ നേടി ഷറഫിയ്യ സെക്ടർ ഒന്നാം സ്ഥാനവും 152 പൊയിന്റുകൾ നേടി അനാക്കിഷ് സെക്ടർ രണ്ടാം സ്ഥാനവും 146 പൊയിന്റുകൾ നേടി ജാമിഅ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലാ പ്രതിഭകളായി ഫാദിൽ മുഹമ്മദ് (പ്രൈമറി-അനാക്കിഷ്) മുഹമ്മദ് മാലിക്ക് (ജൂനിയർ-ബവാദി) മഹ്ബൂബ് അലി (സെക്ക്ന്ററി-ബവാദി) മൻസൂർ ചുണ്ടമ്പറ്റ (സീനിയർ-ഷറഫിയ്യ) എന്നിവരെ തെരഞ്ഞെടുത്തു.
വിജയികൾക്കുള്ള സമ്മാനങ്ങൾ അബ്ദുന്നാസിർ അൻവരി, മുജീബ് ഏആർ നഗർ, നൗഫൽ എറണാകുളം, അഷ്‌റഫ് കൊടിയത്തൂർ, അബ്ദുൽഖാദിർ മാസ്റ്റർ തുടങ്ങിയവർ വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ സുജീർ പുത്തൻപള്ളി, അലിബുഖാരി, റഷീദ് പന്തല്ലൂർ എന്നിവർ സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോട്ടോ:
1. ആർ എസ് സി ജിദ്ദ സോൺ സാഹിത്യോത്സവ് സാംസ്‌കാരിക സമ്മേളനം കവി മുഹമ്മദ്കുട്ടി ഏളമ്പിലാക്കോട് ഉദ്ഘടനം ചെയ്യുന്നു.
2. ആർ എസ് സി ജിദ്ദ സോൺ സാഹിത്യോത്സവിൽ ജേതാക്കളായ ഷറഫിയ്യ സെക്ടർ ടീം.

Top