
സ്വന്തം ലേഖകൻ
മിൽവാക്കി: റിപബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു നാമനിർദേശം ചെയ്യുന്ന സ്ഥാനാർഥിയെ ഒരു കാരണവശാലും പിൻതുണയ്ക്കുകയില്ലെന്നു ഡൊണാൾഡ് ട്രംമ്പ് വ്യക്തമാക്കി. റിപബ്ലിക്കൻ പ്രസിഡന്റ് സഥാനാർഥിയാകാൻ സാധ്യതയുള്ള ട്രമ്പിനെതിരെ പാർട്ടിയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ട്രമ്പ് തന്റെ അഭിപ്രായം പരസ്യമായി പ്രഖ്യാപിച്ചത്.
മാർച്ച് 29 നു ചൊവ്വാഴ്ച വൈകിട്ട് മിൽവാക്കിയിൽ സിഎൻഎൻ സംഘടിപ്പിച്ച ടൗൺ ഹോൾ മീറ്റിങ്ങിൽ മോഡറേറ്ററുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു ട്രമ്പ്. റിപബ്ലിക്കൻ പാർട്ടി നേതൃത്വം തന്നോടു അപമര്യാദയായിട്ടാണ് പെരുമാറുനനതെന്നു ട്രമ്പ് കുറ്റപ്പെടുത്തി. ക്ലീവ് ലാന്റിൽ നടക്കുന്ന റിപബ്ലിക്കൻ നാഷണൽ കൺവൻഷനിൽ ട്രമ്പിനു നോമിനേഷൻ ലഭിക്കുകയാണെങ്കിൽ പിൻതാങ്ങുമോ എന്ന ചോദ്യത്തിനു ട്രഡ് ക്രൂസ് നിഷേധാത്മക മറുപടി നൽകിയപ്പോൾ മറ്റൊരു സ്ഥാനാർഥിയായി ജോൺ കെയ്‌സ അനുകൂല നിലപാടാണ് സ്വീകരിച്ചത്.
റപബ്ലിക്കൻ പാർട്ടി നാമനിർദേശത്തിനു ആവശ്യമായ ഡെലിഗഷറ്റുകളെ ട്രമ്പിനു ലഭിക്കാനുള്ള സാധ്യത വിരളമായ സാഹചര്യത്തിൽ പാർട്ടിയുടെ നാഷണൽ കൺവൻഷൻ ട്രമ്പിനു പകരം മറ്റൊരാളെ കണ്ടെത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.