ഡബ്ലിന്‍: റഷ്യന്‍ വിമാനം തകര്‍ന്നുവീണതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ സഹകരിക്കുന്നതിനായി ഐറിഷ് ഏവിയേഷന്‍ വിദഗ്ധര്‍ ഈജിപ്റ്റിലേക്ക് തിരിച്ചു. റഷ്യയിലെ എയര്‍ലൈന്‍ കമ്പനിയായ കൊഗാലിമാവ്യയുടെ 7കെ9268 ഫ്‌ളൈറ്റ് ശനിയാഴ്ചയാണ് ഈജിപ്റ്റിലെ സിനായില്‍ തകര്‍ന്നുവീണത്. ഈജിപ്ത് സുഖവാസ കേന്ദ്രമായ ഷര്‍മുല്‍ ഷെയ്ഖില്‍നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
17 കുട്ടികളടക്കം 224 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ടു. ഇതില്‍ 214 പേര്‍ റഷ്യന്‍ പൗരന്‍മാരും 3 പേര്‍ യുക്രൈന്‍ പൗരന്‍മാരും ക്രൂമെമ്പര്‍മാരായ ഏഴുപേരുമാണ് കൊല്ലപ്പെട്ടത്.
അയര്‍ലന്‍ഡ് രജിസ്‌ട്രേഷനുള്ള, അയര്‍ലന്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനം റഷ്യന്‍ എയര്‍ലൈന്‍സ് കമ്പനി കൊഗലിമാവിയ വാടകയ്‌ക്കെടുത്തിരിക്കുന്നതാണ്. ദ മെട്രോജെറ്റ് എയര്‍ബസ് എ321200( രജിസ്‌ട്രേഷന്‍ ഇഐഇജെ) ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയുടെ എയര്‍ക്രാഫ്റ്റ് രജിസ്റ്ററിലുള്ള വിമാനമാണ്.
ഈജിപ്ഷ്യന്‍ ആക്‌സിഡന്റ് അതോറിറഅറിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എയര്‍ ആക്‌സിഡന്റ് ഇന്‍വെസറ്റിഗേഷന്‍ യൂണിറ്റിനെ (എഎഐയു) ഇന്ന് കെയ്‌റോയിലേക്ക് അയയ്ക്കുന്നതെന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു. ഐറിഷ് വിദഗ്ധരുടെ സംഘത്തില്‍ എഎഐയു വില്‍ നിന്നുള്ള ഓപ്പറേഷന്‍/പൈലറ്റ് ഇന്‍സ്‌പെക്ടറും ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നുള്ള (ഐഐഎ) റെഗുലേറ്ററി/ഓപ്പറേഷന്‍ അഡൈ്വസറും ഉള്‍പ്പെടുന്നു. വിമാനത്തിന് ഈ വര്‍ഷമാദ്യം എഎഐ സേഫ്റ്റി റിവ്യൂ നടത്തിയതാണ്.