“ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം വേണമോ?” – നമസ്കാരം അമേരിക്കയിൽ ഈ ആഴ്ച്ച!

വാർത്ത‍ : അരുൺ ഗോപാലകൃഷ്ണൻ

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന സുപ്രീം കോടതി പരാമർശങ്ങൾ സമൂഹത്തിൽ ഒരു വലിയ ചർച്ചയ്ക്ക് വഴി തുറന്നിരിക്കുന്നു.
വിശ്വാസം, ആചാരം, പാരമ്പര്യം തുടങ്ങിയ സ്ഥിരം മറുപടികളിൽ അവസാനിപ്പിക്കേണ്ട ഒരു വിഷയമാണോ ഇത്?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതൊരു നിയമ പ്രശ്നമാണോ? അതോ സ്ത്രീ വിവേചനത്തിന്റെ പ്രശ്നമാണോ? അതുമല്ലെങ്കിൽ ഇവയെല്ലാം വിശ്വാസത്തിന്റെ കണ്ണിലൂടെ നോക്കി കാണേണ്ട ഒരു സങ്കീർണ വിഷയമാണോ? വിശ്വാസത്തെ ചോദ്യം ചെയ്യാനും, അലിഖിതങ്ങളായ മത നിയമങ്ങൾ, അവ ഒരു രാജ്യത്തിലെ പൌരാവകാശത്തിന് എതിരാണെങ്കിൽ കൂടി, മാറ്റി എഴുതാൻ വിശ്വാസികൾക്ക് മാത്രമാണോ അവകാശം?

1991ന് ശേഷം ഇപ്പോഴാണ് ഇത്രയധികം ദേശീയ ശ്രദ്ധ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് ഉണ്ടായിട്ടുള്ളത്. മാറ്റത്തിന്റെ ഒരു കൊടുംകാറ്റായി സ്ത്രീശാക്തീകരണ സംഘടനകൾ ഈ വിഷയത്തെ കാണുന്നുണ്ടെങ്കിൽ, മത വിഷയങ്ങളിൽ കോടതിയുടെ അനാവശ്യ ഇടപെടലുകൾ ഹിന്ദു സംഘടനകളെ ശക്തിയോടെ ഇതിനെ എതിർക്കാൻ പ്രേരിപ്പിക്കുന്നു.

ഇന്ത്യയിൽ  മത വിഷയങ്ങളിൽ കോടതികൾ തുടർന്ന് വന്നിടുള്ള മൃദു സമീപനങ്ങൾ ഇത്തവണയും ഈ വിഷയം ചർച്ചകളിൽ അവസാനിപ്പികേണ്ട അവസ്ഥയിൽ എത്തിക്കുമോ എന്നും ഒരു വിഭാഗത്തിന് ആശങ്കയുണ്ട്.

സമകാലീന വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ എടുക്കുകയും, അമേരിക്കൻ മലയാളിയുടെ കാഴ്ചപ്പാടും, ശബ്ദവും പ്രവാസികളുടെ ഇടയിൽ എത്തിക്കുന്നതിൽ എന്നും സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള പ്രവാസി ചാനലിന്റെ “നമസ്കാരം അമേരിക്ക” ഈ ആഴ്ച ചർച്ച ചെയ്യുന്ന വിഷയം “ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം വേണമോ?”.

നമസ്കാരം അമേരിക്കയിൽ ഈ ആഴ്ചത്തെ അദിഥികൾ മനോജ്‌ കൈപ്പള്ളി, മായ മേനോൻ, ഹെലീന കണ്ണൻ നായർ ചർച്ചകൾക്ക്  ചുക്കാൻ പിടിക്കുന്നത്‌ പ്രശസ്ത മാധ്യമ പ്രവർത്തകൻ  അരുൺ ഗോപാലകൃഷ്ണൻ.

സ്ത്രീ വിവേചനത്തിന് എതിരെയുള്ള നിലപാടുകളും, പാരമ്പര്യത്തിൽ ഊന്നിയുള്ള വിശ്വാസികളുടെ വികാരവും ഏറ്റുമുട്ടുമ്പോൾ പ്രവാസി മലയാളിയുടെ ടിവി മുറി ചൂടേറിയ ചർച്ചക്ക് വേദിയാകും എന്ന് തീർച്ച.

മറക്കാതെ കാണുക നമസ്കാരം അമേരിക്ക! പ്രവാസി ചാനലിൽ ഈ വരുന്ന ശനിയാഴ്ച രാവിലെ 11 മണിക്ക് EST (രാവിലെ 8 മണി PST)

Top