മലങ്കര മാർത്തോമ സഭാ നാലു എപ്പിസ്‌കോപ്പാമാരെ തിരഞ്ഞെടുക്കുന്നു

സ്വന്തം ലേഖകൻ

മലങ്കര മാർത്തോമാ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പൽ സ്ഥാനത്തേയ്ക്കു നാലു പേരെ കൂടി തിരഞ്ഞെടുക്കുന്നതിനു സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ തിരുവല്ല ഡോ.അലക്‌സാണ്ടർ മാർത്തോമാ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 12 നും 13 നുമായി ചേർന്ന സമ്മേളിച്ച സഭാ പ്രതിനിധി മണ്ഡലത്തിന്റെ വിശേഷാൽ യോഗം തീരുമാനിച്ചു.
ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ.ഗീവർഗീസ് മാർ തിയോഡോഷ്യസ്, ഡോ.യുയാക്കീം മാർ കുറിലോസ് തുടങ്ങിയ എപ്പിസ്‌കോപ്പമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

mt2
എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡിനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചു പ്രമേയം സഭാ ട്രസ്റ്റി അഡ്വ.പ്രകാശ് പി.തോമസ് അവതരിപ്പിച്ചത് അംഗീകരിച്ചു. മാർത്തോമാ സഭയുടെ എപ്പിസ്‌കോപ്പൽ തിരഞ്ഞെടുപ്പു തികച്ചും ജനാധിപത്യ വ്യവസ്ഥിയിൽ അധിഷ്ഠിതമാണ്. മാർത്തോമാ സഭയിൽ അംഗമായ ഏതൊരാളിനും ഭരണഘടന അനുശാസിക്കുന്ന യോഗ്യതകൾ ഉണ്ട് എന്ന ഉത്തമബോധ്യമുള്ളവരുടെ പേരുകൾ എപ്പിസ്‌കോപ്പൽ സ്ഥാനത്തേയ്ക്കു നിർദേശിക്കുന്നതിനു സ്വാതന്ത്ര്യം ഉണ്ട്.
സഭാ ജനങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ ഈ സ്വാതന്ത്ര്യം ഉഫയോഗിക്കും എന്ന ഉത്തമവിശ്വാസമാണ് ഇപ്രകാരമുള്ള ഒരു വിശാല സ്വാതന്ത്ര്യം നൽകുവാൻ സഭാ പിതാക്കൻമാരെ പ്രേരിപ്പിച്ചതെന്നു മാർത്തോമാ മെത്രാപ്പോലീത്താ പറഞ്ഞു.
അതിപരിപാവനമായ എപ്പിസ്‌കോപ്പാ സ്ഥാനത്തേയ്ക്കു പേരുകൾ നിർദേശിക്കുമ്പോൾ മാനുഷ്യമുഖപക്ഷമോ, സ്വാർത്ഥതയോ ഉണ്ടാക്കരുതെന്നും സഭയുടെ ഉന്നതിക്കും ജനങ്ങളുടെ നമ്മയും മുൻനിർത്തികൊണ്ടു ഈ വിശുദ്ധ സ്ഥാനത്തേയ്ക്കു ജീവിത വിശുദ്ധി ഉത്തമ സ്വഭാവംതുടങ്ങിയ വിശിഷ്ട ഗുണങ്ങൾ ഉള്ളവരെ തിരഞ്ഞെടുക്കണമെന്നു മെത്രാപ്പോലീത്ത പറഞ്ഞു.

Top