കൊച്ചിയില്‍ നിന്നുള്ള സജനി പള്ളത്ത് ക്രാഫ്റ്റ്‌സ്‌വില്ല മിസ്സ് എത്‌നിക് 2015 റണ്ണര്‍അപ്

കൊച്ചി: മൂംബൈയില്‍ നടന്ന പ്രഥമ ക്രാഫ്റ്റ്‌സ്‌വില്ല മിസ്സ് എത്‌നിക് മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രശസ്ത കര്‍ണാടക സംഗീതജ്ഞ സജനി പള്ളത്ത് സെക്കന്റ് റണ്ണറപ്പ് ആയി. ആസാമിലെ ലാഖിംപൂരില്‍ നിന്നുള്ള ബിഹു ഡാന്‍സര്‍ മോനിഷ ഡോലെ മത്സരത്തില്‍ കിരീടം ചൂടി. രാജസ്ഥാനി ഫോക്ക് ഡാന്‍സര്‍ ഡോ. ശിവാംഗി മലേത്യ ഫസ്റ്റ് റണ്ണറപ്പായി.
പ്രശസ്ത ടെലിവിഷന്‍ താരം റിത്വിക് ധന്‍ജാനി അവതാരകനായ പരിപാടി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളടങ്ങിയ ജൂറിയാണ് വിലയിരുത്തിയത്. നടി കരീന കപൂര്‍ ഖാന്‍, സെലിബ്രിറ്റി ബ്ലോഗര്‍ മിസ്സ് മാലിനി, അഡ്മിനിസ്‌ട്രേറ്റര്‍ ചന്ദ്ര അയ്യങ്കാര്‍, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തക ഷൈന എന്‍.സി, പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ അര്‍ച്ചന കൊച്ചാര്‍, മേക്ക് അപ് ആര്‍ട്ടിസ്റ്റ് ഡോറിസ് ഗൊഡാംബെ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. കെ.പി.എം.ജി യായിരുന്നു പരിപാടിയുടെ പ്രോസസ്സ് അഡൈ്വസര്‍.
ക്രാഫ്റ്റ്‌സ്‌വില്ല ഡോട്ട് കോം ഓണേഴ്‌സും ആതിഥേയരുമായ മോണിക്കയും മനോജ് ഗുപ്തയും പരിപാടി ലളിതവും മനോഹരവുമാക്കി. ഡാന്‍സര്‍ സനം അവതരിപ്പിച്ച ഗണേശ വന്ദനത്തോടെയായിരുന്നു പരിപാടി ആരംഭിച്ചത്. പ്രശസ്ത ഗായകന്‍ ഷാന്‍ തന്റെ ശബ്ദമാധുരി കൊണ്ട് കാണികളെ കീഴടക്കി.
‘ശ്രീഗംഗനഗര്‍, ഹോഷിയര്‍പൂര്‍, ഇംഫാല്‍, ഹോഷംഗബാദ്, ഫരീദാബാദ്, റായ്പൂര്‍, ഇടുക്കി, തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അമ്പതിനായിരത്തോളം അപേക്ഷകളാണ് മിസ്സ് എത്‌നിക് മത്സരത്തിലേക്ക് ഞങ്ങള്‍ക്ക് ലഭിച്ചത്. സമൂഹത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെയാണ് ഞങ്ങള്‍ നോക്കുന്നത്,’ ക്രാഫ്റ്റ്‌സ്‌വില്ല മിസ്സ് എത്‌നിക് എന്ന പരിപാടിയുടെ ഉപജ്ഞാതാവായ മോണിക്ക ഗുപ്ത അഭിപ്രായപ്പെട്ടു.
ക്രാഫ്റ്റ്‌സ്‌വില്ല മിസ്സ് എത്‌നികിന്റെ മുഖമായിരുന്ന കരീന കപൂര്‍ ഖാന്‍ ഷാനിന്റെ ഗാനത്തിന് ചുവടുകള്‍ വെച്ചു. ഭര്‍ത്താവുകൂടിയായ സെയ്ഫ് അലി ഖാന്റെ ഗാനം ആലപിച്ചതിലുള്ള സന്തോഷം കരീന ഷാനുമായി പങ്കുവെച്ചു. മിസ്സ് ഇന്ത്യ ജേതാക്കളായ പാര്‍വ്വതി ഓമനക്കുട്ടന്‍, സോയ അഫ്രോസ്, അമൃത പത്കി, നൊയോനിതാ ലോധ്, രുചി സിംഗ് തുടങ്ങിയവര്‍ അര്‍ച്ചന കൊച്ചാറിന്റെ ബന്‍ജാരാ കളക്ഷനുമായി റാംപില്‍ ചുവടുവെച്ചു. പുതു നീക്കങ്ങളിലൂടെ അര്‍ച്ചന നവീകരിക്കാന്‍ ശ്രമിക്കുന്ന മഹാരാഷ്ട്രയിലെ നാന്ദെഡില്‍ നിന്നുള്ള ഒരു കലാരൂപമാണിത്. കരീന കപൂര്‍ ഖാനും ബന്‍ജാരാ കളക്ഷനില്‍ നിന്നുള്ള വസ്ത്രങ്ങളണിഞ്ഞു. പ്രമുഖ ഗ്രൂമിങ് വിദഗ്ദ്ധരായ ദിവ്യ ഭട്‌നാഗര്‍, ഡോറിസ് ഗൊഡാംബെ എന്നിവരാണ് മത്സരാര്‍ത്ഥികള്‍ക്ക് പരിശീലനങ്ങള്‍ നല്‍കിയത്.

Top